അനുപമയുടെ കുട്ടിയുടെ ദത്ത് നല്‍കുന്നതിനുളള തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവന ന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് എന്തെല്ലാം നടപടിക ളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു
തിരുവനന്തപുരം:പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ കുട്ടിയുടെ ദത്ത് നല്‍കുന്നതിനുളള തുടര്‍ നട പടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് എന്തെ ല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും.
സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തുടര്‍ നടപടികള്‍ നവംബര്‍ ഒന്നിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കു ഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഡി.എന്‍.എ പരിശോധന നടത്തണമെ ന്നും കോടതി ഉത്തരവിട്ടു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് അതിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്ക ണം. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന അനുപമയുടെ ആവശ്യം നവംബര്‍ ഒന്നിന് പരിഗണിക്കും.
കോടതി വിധിയില്‍ അനുപമ സന്തോഷം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നവം ബര്‍ ഒന്നിന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നത് ആശ്വാസമാണ്. കുറ്റക്കാര്‍ക്കെതിരായ മാതാപിതാക്കള്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ തന്നെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് കൂടെയുണ്ടാകുമായിരുന്നുവെന്നും അനു പമ വ്യക്തമാക്കി. വൈകിയാണെങ്കിലും എല്ലാം ശരിയാകുന്നതില്‍ സന്തോഷമുണ്ടെന്നും കുറ്റക്കാര്‍ക്കെ തിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.