കേരളം ഇന്ന് വൈദ്യുതിരംഗത്ത് മികച്ച പുരോഗതി ഉണ്ടാക്കിയത് തകര്‍ക്കണം എന്ന് ആഗ്രഹമുണ്ടാകും. അത് നടക്കില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിങും ഇല്ലാത്ത അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയതെന്നും അതില്‍ പ്രതിപക്ഷത്തിന് അസൂയയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാലാണ് അദാനിയുമായി വൈദ്യുത വിതരണകരാരെന്നും പറഞ്ഞ് പ്രതിപക്ഷനേതാവ് വരുന്നത്. പ്രതിപക്ഷം കരുതിവെച്ച ബോംബ് ഇതാണെങ്കില്‍ അതും ചീറ്റി. എന്നും സത്യം വിളിച്ചുപറയുന്ന ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ ശക്തിയെന്നും വേറെ പി ആര്‍ ഏജന്‍സികള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വൈദ്യുതി വാങ്ങല്‍ കരാറും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം തുടങ്ങിവെച്ചത് കോണ്‍ഗ്ര സാണ്. അത് പൂര്‍ത്തിയാക്കുന്നത് ബിജെപിയാണ്. കേരളം ഇന്ന് വൈദ്യുതിരംഗത്ത് മികച്ച പുരോഗതി ഉണ്ടാക്കിയത് തകര്‍ക്കണം എന്ന് ആഗ്രഹമുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി