23ന് വെള്ളിയാഴ്ച ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷപരിപാടി പ്രശ സ്ത സിനിമ താരം ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാ തിഥിയായിരിക്കും. പ്രഥമ അടൂര്‍ഭാസി പുരസ്‌കാ രം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലസേചന മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ സമ്മാനിക്കും.
കുവൈറ്റ് :കുവൈറ്റിലെ അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈറ്റ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പൊലിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൊട്ടും കുര വയും താലപ്പൊലിയും ചെണ്ടമേളവും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും നാടിന്റെ സാസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക സമ്മേളനം ഉള്‍പ്പെടെ കോര്‍ത്തിണക്കിയ ‘അടൂരോണം 2022’ ഓ ണാഘോഷത്തിന് കുവൈറ്റിലെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഇന്ന് വേദിയാകും.
സെപ്റ്റംബര്‍ 23ന് വെള്ളിയാഴ്ച ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷപരിപാടി പ്രശസ്ത സിനിമ താരം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ മുഖ്യാതിഥിയായിരിക്കും. പ്രഥമ അടൂര്‍ ഭാസി പുരസ്‌കാരം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാ ഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലസേചന മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ സമ്മാനി ക്കും.
ചലച്ചിത്ര പിന്നണി ഗായകന്‍ ഇഷാന്‍ ദേവും മഴവില്‍ മനോരമ സൂപ്പര്‍ 4 വിന്നര്‍ രൂത്ത് റ്റോബിയും ഗായി ക അംബിക രാജേഷും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, സാസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ഡാന്‍സ്, ചെണ്ടമേളം തുടങ്ങിയവ ഉണ്ടായിരിക്കും.