അഞ്ചു മിനിട്ടില്‍ അന്‍പത് യോഗാസനങ്ങള്‍ ചെയ്തു നാലുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി
കൊല്ലം : അഞ്ചു മിനിട്ടില്‍ അന്‍പത് യോഗാസനങ്ങള്‍ ചെയ്തു നാലുവയസുകാരി ഇന്ത്യ ബുക്ക് ഓ ഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി. നാലു മിനിട്ട് കൊണ്ട് പതി നാലു യോഗാസനങ്ങള്‍ ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതു മറികടന്നാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ യോഗാസനങ്ങള്‍ ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറ ഞ്ഞ കുട്ടിയായി ഋത്വിക തെരഞ്ഞെ ടുക്കപ്പെട്ടത്. 5 മിനിട്ടും 45 സെക്കന്റും 65 മൈല്‍ സെക്കന്റു മാണ് ഋത്വികയുടെ റെക്കോര്‍ഡ്. ജൂണ്‍ 23 നാണ് ഈ നാലുവയസുകാരിയുടെ പെര്‍ഫോമന്‍സ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് അയക്കുന്നത്.
ആയൂര്‍വേദ ഡോക്ടറായ അമ്മ രേഷ്മ കൃഷ്ണന്‍ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനില്‍ യോഗ ക്ലാ സുകള്‍ എടുക്കുമായിരുന്നു. അമ്മയോ ടോപ്പം കൂടിയ കൊച്ചു മിടുക്കി വളരെ വേഗം യോഗാസന ങ്ങള്‍ ഹൃദ്യസ്ഥമാക്കി. മകളൂടെ താല്‍പ്പര്യം അറിഞ്ഞ അമ്മ കുട്ടിക്ക് പരിശീലനം നല്‍കിയതോടെ അസാമാന്യ മെയ് വഴക്കത്തോടെ ഋത്വിക യോഗമുറകള്‍ ചെയ്യാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ട തോടെ ടൈമര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിമിഷനേരത്തിനുള്ളില്‍ ഓരോ യോഗമുറ യും ചെയ്യാന്‍ ഋത്വികക്ക് കഴിയുന്നുവെന്ന് മനസിലാക്കിയത്.
തുടര്‍ന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഇന്ത്യ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും നിബന്ധനകള്‍ പ്രകാരം വീഡീയോ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇന്നലെയാണ് മകള്‍ ഈ അഭിമാനനേട്ടം സ്വന്തമാക്കിയതിന്റെ ഈമെയില്‍ സന്ദേശം ലഭിച്ചെതെന്ന് അമ്മ ഡോ.രേഷ്മ പറയുന്നു. വെങ്കിടകൃഷ്ണനാണ് അച്ഛന്‍. രണ്ടുവയസ്സുകാരി സ്വാഗത അനിയത്തിയാണ്.
-റിപ്പോര്‍ട്ട് : മഹേഷ് കൊല്ലം