കന്യാസ്ത്രീകളെ അപമാ നിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി
കൊച്ചി: മലയാള സിനിമ ‘അക്വേറിയം’ത്തിന്റെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസ ത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാ നി ക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്ര നും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന പേരില്‍ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. രണ്ടുതവണത്തെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികട ന്നാണ് ചിത്രം അക്വേറിയം എന്ന പേരില്‍ പ്രദര്‍ശനത്തിനൊരുങ്ങിയത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ മേയ് 14ന് റിലീസിങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ട്രെയ്‌ലറും റിലീസ് ഡേറ്റും പ്രഖ്യാപി ച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ട്രെയ്ലര്‍ സന്യ സ്തരേയും ക്രൈസ്തവ വിശ്വാസികളെയും അവഹേളിക്കുന്ന തരത്തിലാണ് എന്നാണ് ആരോ പണം. ഇതോടെ റിലീസിങ് വീണ്ടും പ്രതിസന്ധിയിലായി.
സെന്‍സര്‍ ബോര്‍ഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരു ന്നു. തുടര്‍ന്നാണ് റിലീസിങ് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്ര കാര മാണ് ചിത്രത്തിന്റെ പേരുമാറ്റിയത്.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു വെന്ന വിഷയമാണ് സിനിമ കൈകാര്യംചെയ്യു ന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്.
പൂര്‍ണമായും സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം. സഭയ്ക്ക് അകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാ ണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നാണ് നേരത്തെ ചിത്രത്തെ ക്കുറിച്ച് സംവിധായകന്‍ ടി. ദീപേഷ് വ്യക്തമാക്കിയിരുന്നത്.
ഹണി റോസ്, സണ്ണി വെയ്ന്‍, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സം വിധായകന്‍ വി.കെ.പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബല്‍റാമാണ് തിരക്കഥയൊരുക്കിയത്. ഷാജ് കണ്ണമ്പേത്താണ് നിര്‍മാണം. ഛായാഗ്രഹണം പ്രദീപ് എം.വര്‍മ.