ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ എസ്.പി.ബി എന്ന മൂന്നക്ഷരം കൊണ്ട് അടയാളപ്പെടുത്തിയ ഗായകനായിരുന്നു എസ്.പി ബാലസുബ്രമണ്യം. ഏതൊരു സംഗീത പ്രേമിയുടേയും പ്രതീക്ഷകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ചെന്ന് നില്‍ക്കുന്ന ശബ്ദ സൗന്ദര്യത്തിന്റെ പര്യായം.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. സംഗീത പാരമ്പര്യമോ, പാട്ട് ചൊല്ലിക്കൊടുക്കാന്‍ ഗുരുവോ ഇല്ല. എന്നിട്ടും തന്റെ ശബ്ദ സൗന്ദര്യംകൊണ്ട് ഇന്ത്യയിലെന്നല്ല ഇന്ത്യയ്ക്ക് പുറത്തും ആസ്വാദകരെയും ആരാധകരെയും സൃഷ്ടിച്ച മഹാപ്രതിഭയാണ് അദ്ദേഹം. ജന്മം കൊണ്ട് തമിഴനല്ലെങ്കില്‍ പോലും തമിഴ് പാട്ടുകള്‍ എന്നാല്‍ നമുക്ക് എസ്.പി.ബി എന്ന മൂന്നക്ഷരമായിരുന്നു.
തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി, തുടങ്ങി 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000-ത്തിലധികം പാട്ടുകള്‍ എസ്.പി.ബി പാടിയിട്ടുണ്ട്. ഇളയരാജ- എസ്.പി.ബി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാല് പതിറ്റാണ്ടോളം സംഗീതരംഗത്ത് പ്രവര്‍ത്തിച്ച എസ്.പി.ബി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ ഗായകനെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും എസ്.പി.ബി ആരാധകര്‍ക്ക് മുന്നിലെത്തി.
1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്താണ് എസ്.പി ബാലസുഹ്രമണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരന്‍ എസ്.പി സംബമൂര്‍ത്തിയുടേയും ശകുന്തളാമ്മയുടേയും മകന്‍. കുട്ടിക്കാലത്തു തന്നെ എസ്.പി.ബി സംഗീതത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
1966 ല്‍ ‘ശ്രീ ശ്രീ ശ്രീമര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണിഗാന രംഗത്തേക്കുളള അരങ്ങേറ്റം. എം.ജി.ആര്‍ നായകനായ ‘അടിമൈപ്പെണ്‍’ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ തമിഴകത്തിന് അദ്ദേഹം ആദ്യത്തെ ഹിറ്റ് സമ്മാനിച്ചു. ‘കടല്‍പാലം’ എന്ന മലയാള ചലച്ചിത്രത്തിലെ ‘ഈ കടലും..മറുകടലും’ എന്ന പാട്ടാണ് അദ്ദേഹം പാടിയ ആദ്യ മലയാളഗാനം. പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍.ഡി ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു ഹിന്ദിയിലെ അരങ്ങേറ്റം.
ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സംവിധായകര്‍ക്കും എന്നും പ്രിയപ്പെട്ട ഗായകനായിരുന്നു എസ്.പി.ബി. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനു ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതിയും എസ്.പി.ബിക്ക് സ്വന്തം.
ശങ്കരാഭരണം (തെലുങ്കു), ഏക് ദൂജേ കേലിയേ (ഹിന്ദി), സാഗര സംഗമം (തെലുങ്കു), രുദ്രവീണ (തെലുങ്കു), സംഗീത സാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (കന്നഡ), മിന്‍സാര കനവ് (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ ആലാപനത്തിനാണ് മികച്ച ഗായകനുള്ള അവാര്‍ഡ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. കൂടാതെ മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാസര്‍ക്കാരിന്റെ അവാര്‍ഡുകളും നിരവധി തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച ഗായകനുള്ള തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുടെ സംസ്ഥാന അവാര്‍ഡുകളും എസ്.പിബിയെ തേടിയെത്തി.
തന്റെ ശബ്ദമാധുര്യം കൊണ്ട് ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തിയ കലാകാരന്‍. ആസ്വാദകര്‍ക്കായി സംഗീതത്തിന്റെ ഒരു പൂക്കാലം തന്നെ സമ്മാനിച്ച എസ്.പി.ബി തന്റെ പാട്ടുകളിലൂടെ തന്നെ കാലത്തിന് അതീതമായി എന്നും ജീവിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.