കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് തുടങ്ങി 30 സഭകളിൽ നിന്നായി 500ലേറെ മത്സരിക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫൊട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. മത്സര ദിനത്തെ ആസ്പദമാക്കി വിഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടായിരിക്കും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാണ് മത്സരം. പരിപാടി ഹാർവെസ്റ്റ് ടിവി തൽസമയം സംപ്രേഷണം ചെയ്യും.
എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ), ഷിബു വി.സാം (പ്രോഗ്രാം കോർഡിനേറ്റർ), വിനോദ് കുര്യൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് ചെറിയാൻ (ട്രെഷറർ), ജെറാൾഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി), റോയ് കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), സജു വാഴയിൽ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.