Entertainment

ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദിവ്യകുടുംബം’ സംഗീതആല്‍ബം മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ജൂലൈ 27ന് പ്രകാശനം ചെയ്യും.

ലണ്ടൻ : യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഗീത ആല്‍ബം ‘ദിവ്യകുടുംബം ‘ ഈമാസം 27 ശനിയാഴ്ച യുകെ സമയം മൂന്ന് പി എമ്മിന് (7. 30 പിഎം IST) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സൂം വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രകാശനം ചെയ്യും.

തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്നു നല്‍കിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഫൗണ്ടര്‍ ഡയറക്ടറുമായ ഫാ ജോസഫ് കണ്ടെത്തിപ്പറമ്പില്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറുമായ എസ് ശ്രീകുമാര്‍, മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ‘ദിവ്യ കുടുംബം’ സംഗീത ആല്‍ബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ അജി പീറ്റര്‍ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

യുകെയിലെ അറിയപ്പെടുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകയും, അവതാരകയുമായ ദീപാ നായര്‍ പ്രോഗ്രാം അവതരിപ്പിക്കും.

പ്രസിദ്ധ ഗായകൻ കെസ്റ്റര്‍ ആണ് ഈ സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ദൈവസ്‌നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആല്‍ബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ദൃശ്യവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റര്‍ നിര്‍മ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വര്‍ഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വ്വഹിച്ചിട്ടുള്ള ഈ സംഗീത ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്റര്‍ സി എ ജോസഫ് ആണ്.

കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആല്‍ബത്തിലെ ഗാന രചനയിലൂടെയും അവയുടെ ദൃശ്യ ആവിഷ്‌കാരത്തിലൂടെയും ഡോ അജി പീറ്റര്‍ പ്രകാശിപ്പിക്കുന്നത്.

വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമായ സൂമിലൂടെ നടത്തുന്ന ‘ദിവ്യകുടുംബം’ സംഗീത ആല്‍ബത്തിന്റെ പ്രകാശന ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന ലണ്ടന്‍ കലാഭവന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. എല്ലാവരും പങ്കെടുത്ത് മഹനീയമായ ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

https://www.facebook.com/kalabhavanlondon

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.