India

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണം; യുജിസി

 

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം. ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള മെരിറ്റ് – പ്രവേശന പരീക്ഷ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് 2020-21 അദ്ധ്യയന വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനകം യുജിസി നല്‍കിയിട്ടുണ്ട് – എഎന്‍ഐ റിപ്പോര്‍ട്ട്. യോഗ്യതാ പരീക്ഷകളുടെ ഫലം പ്രസിദ്ധികരിക്കപ്പെടുന്നതില്‍ കാലതാമസമുണ്ടാകുന്നുവെങ്കില്‍ പുതിയ അദ്ധ്യയന വര്‍ഷം നവംബര്‍ 18 ന് തുടങ്ങണമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ടുവച്ചിട്ടുണ്ട്.

കോവിഡ്- 19 വ്യാപന സാഹചര്യത്തില്‍ 2020-21 യുജി- പിജി അദ്ധ്യയന വര്‍ഷ പ്രവേശന – പരീക്ഷ കലണ്ടര്‍ യുജിസി പ്രസിദ്ധികരിച്ചിട്ടുണ്ട് – കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയല്‍ ട്വിറ്ററില്‍ കുറിച്ചു. യുജിസി മാര്‍ഗരേഖ പ്രകാരം നവംബര്‍ 31ആണ് സീറ്റുകളിലേക്കുള്ള പ്രവേശന അവസാന തിയ്യതി. പ്രവേശന – ക്ലാസ് – പരീക്ഷ സംബന്ധിച്ച മാര്‍ഗ്ഗരേഖ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയുട്ടുകളും നിര്‍ബ്ബന്ധമായും പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് യുജിസിയുടേത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.