Entertainment

ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങള്‍ക്കായി 7 അമ്മമാരുടെ സ്‌നേഹ സംഗീതം; ജ്വാലാമുഖി ഞായറാഴ്ച്ച പുറത്തിറങ്ങും

Web Desk

മാതൃവാത്സല്യത്തിന്‍റെ സന്ദേശവുമായി ഒരു സംഗീത ആല്‍ബം ലോക സംഗീതദിനമായ നാളെ പുറത്തിറങ്ങുന്നു. ജ്വാലാമുഖി എന്ന മ്യൂസിക് വീഡിയോ നടന്‍ മമ്മൂട്ടി നാളെ തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ് പുറത്തിറക്കുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ഒരു താരാട്ട് വീഡിയോ എഴ് അമ്മമാര്‍ ചേര്‍ന്നാണ് ലോകം മുഴുനവനുമുള്ള പിഞ്ചോമനകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കോവിഡ് കാലമായതിനാല്‍ പരസ്പരം ആരും നേരില്‍ കാണാതെ പലയിടങ്ങളില്‍ നിന്ന് ചിത്രീകരിച്ചു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. സീതാലക്ഷ്മി, അനുശ്രീ എസ് നായര്‍, പൂര്‍ണിമ, സുസ്മിത തുടങ്ങിയവര്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ നൃത്താവിഷ്‌കാരമാണ് ജ്വാലാമുഖി. സ്മിത നമ്പ്യാര്‍ വരികള്‍ എഴുതി സംവിധാനം ചെയ്ത ജ്വാലാമുഖിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജ്ന വിനീഷ് ആണ്. സജ്ന തന്നെയാണ് ഇത് ആലപിച്ചിരിക്കുന്നതും.

ഒരമ്മയ്ക്ക് തന്‍റെ കുഞ്ഞിനോടുള്ള അളവറ്റ വാത്സല്യവും കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ അമ്മ അനുഭവിക്കുന്ന അനുഭൂതിയും പ്രതീക്ഷകളുമാണ് ജ്വാലാമുഖി പറയാന്‍ ശ്രമിക്കുന്നത്.തന്‍റെ മകള്‍ ഭാവിയില്‍ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്ന് ആഗ്രഹിക്കുന്ന അമ്മ അവളുടെ വളര്‍ച്ച ഭാവനയിലൂടെ കാണുന്നതാണ് വരികള്‍.

7 അമ്മമാരും ജ്വാലാമുഖിയില്‍ മുഖം കാണിക്കുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പരിമിതമായ സൗകര്യങ്ങളില്‍ പൂര്‍ത്തിയാക്കിയ സംഗീത ആല്‍ബം എഡിറ്റ് ചെയ്തിരിക്കുന്നത് സൗമ്യ സാഗര്‍ ആണ്. ഓം പ്രൊഡക്ഷന്‍സാണ് വീഡിയോ പുറത്തിറക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.