Breaking News

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം

ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ
🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി…. എന്ന ഗാനം വീണ്ടും തരംഗമായപ്പോൾ മലയാളിക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകാത്ത ആ ഗായിക ഇവിടെയുണ്ട്.
മുന്നൂറിലധികം ചിത്രങ്ങളിൽ പാട്ടുപാടി, മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ‘കാതോട് കാതോരം ലതിക’ എന്ന് മലയാള ഗാനാസ്വാദകർ വിളിക്കുന്ന എൻ.ലതിക ടീച്ചർ. ഭരതൻ സംവിധാനംചെയ്ത കാതോട് കാതോരത്തിലെ പാട്ടുകളായ
🎼 കാതോട് കാതോരം തേൻ ചോരുമാ മന്ത്രം…
🎼 നീ… എൻ… സർഗസൗന്ദര്യമേ… തുടങ്ങിയ ഗാനങ്ങളും ലതികയാണ് പാടിയത്.

വന്ദനം എന്ന ചിത്രത്തിലെ
🎼 ലാ ലാ ലാ ലാ…
ലലലാ ലാലാ…
ലാ ലാ ലാ ലാ…എന്നു തുടങ്ങുന്ന ഹൃദയസ്പർശിയായ ഹമ്മിംഗ് പാടിയ…
താളവട്ടം, വന്ദനം, ചിത്രം തുടങ്ങി എൺപതുകളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി ഹമ്മിംഗ് നൽകിയിട്ടുണ്ട്.
വന്ദനം, ചിത്രം, താളവട്ടം എന്നീ സിനിമകളിലെ ഹമ്മിങ്‌ മാത്രം മതി ലതിക എന്ന ഗായികയെ മലയാളികൾ ഓർക്കാൻ. 1976-ൽ പതിനാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം
🎼 പുഷ്പതല്പത്തിൽ നീ വീണുറങ്ങി… എന്ന പാട്ടിലൂടെയാണ് സിനിമാ പിന്നണി രംഗത്ത് വരുന്നത്. തുടർന്ന് രവീന്ദ്രൻ ആദ്യമായി സംഗീതസംവിധായകനായ ചൂളയിൽ ജെൻസിക്കൊപ്പം


🎼 ഉപ്പിന് പോകണ ദിക്കേത്… എന്ന ഗാനം പാടി. തുടർന്ന്…
🎼 കുറ്റാലം കുറവഞ്ചിക്കഥയിൽ…(ലളിതഗാനം)
🎼 കൊമ്പന്‍ മീശക്കാരന്‍…
🎼 മാനസദേവീ നിൻ രൂപമോ….
🎼 അധരം പകരും മധുരം…
🎼 നിരത്തി ഓരോ കരുക്കൾ….
🎼 മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ…
🎼 പൊൻ പുലരൊളി പൂ വിതറിയ….
🎼 കായാമ്പൂ കോർത്തു തരും…
🎼 മധുമാസം പോയല്ലോ…
🎼 വെള്ളാമ്പല്‍ പൂക്കുന്ന…
🎼 നിലാവിന്റെ പൂങ്കാവിൽ….
🎼 കായലോളങ്ങൾ ചുംബിക്കും….
🎼 ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ….
🎼 അരയന്ന ക്കിളിയൊന്നെൻ മാനസത്തിൽ…
🎼 പുടവ ഞൊറിയും പുഴതൻ….
🎼 ചൂളം കുത്തും കാറ്റേ…
🎼 മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ…
🎼 കടലിളകി കരയൊടു ചൊല്ലി….
🎼 പാ‍ടാം ഞാനാ ഗാനം….
🎼 പൊരുന്നിരിക്കും ചൂടിൽ….
🎼 ചീകിത്തിരുകിയ പീലിത്തലമുടി…
🎼 അതിരലിയും കരകവിയും…. ഭരതൻ ചിത്രങ്ങളായ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിൽ ജോൺസൺ – ഒ.എൻ.വി. കൂട്ടുകെട്ടിന്റെ
🎼 കണ്മണിയെ ആരിരാരോ…… എന്ന താരാട്ടുപാട്ടും
🎼 പൂ വേണം പൂപ്പട വേണം….
🎼 വൈശാലിയിലെ ദും ദും ദും ദുന്ദുഭിനാദം….
🎼 അമരത്തിലെ പുലരേ പൂന്തോണിയിൽ….
🎼 വെങ്കലത്തിലെ ഒത്തിരി ഒത്തിരി മോഹങ്ങൾ….
🎼 ചിലമ്പിലെ താരും തളിരും മിഴിപൂട്ടി…
🎼 പൂവുള്ള മേട കാണാൻ…
🎼 ആത്മസുഗന്ധം…. തുടങ്ങിയവ ലതികയുടെ ഹിറ്റ്‌ ഗാനങ്ങളാണ്‌. സംഗീത സംവിധായകൻ രവീന്ദ്രനാണ് സംവിധായകൻ ഭരതന് പരിചയപ്പെടുത്തിയത് അദ്ദേഹത്തിൻ്റെ ‘ചാമരം’ (1980) എന്ന ചിത്രത്തിലെ
🎼 വർണ്ണങ്ങൾ ഗന്ധങ്ങൾ… എന്ന ഗാനം അവർ ആലപിച്ചു. രവീന്ദ്രൻ, ഔസേപ്പച്ചൻ, എസ്.പി.വെങ്കിടേഷ്, രാജാമണി തുടങ്ങി പലരുടെയും ആദ്യ ഹിറ്റുകൾ പാടിയത്‌ ലതികയാണ്‌.

1959 നവംബർ 12 ന് കൊല്ലം ആശ്രാമത്ത് സദാശിവൻ ഭാഗവതരുടെയും ബി.കെ.നളിനിയുടെയും മകളായി ജനനം. അഞ്ചാംവയസ്സിൽ ഗാനമേളകളിൽ പാടിത്തുടങ്ങി. മങ്ങാട് നടേശൻ ആയിരുന്നു ഗുരു. ഗായകൻ ജയചന്ദ്രനുമായുള്ള പരിചയം, ഗാനമേളയിൽ ഒട്ടേറെ അവസരങ്ങൾ നൽകി. പി.ബി. ശ്രീനിവാസ്, യേശുദാസ്, ജയചന്ദ്രൻ, മലേഷ്യ വാസുദേവൻ എന്നിവരൊത്ത് നിരവധി ഗാനമേളകളിൽ പാടിയിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയിൽനിന്ന് ഒന്നാം റാങ്കോടെ സംഗീതവിദ്വാൻ ജയിച്ച ലതിക 1989-ൽ പാലക്കാട് സംഗീത കോളേജിൽ സംഗീതാധ്യാപികയായി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ അധ്യാപികയായിരിക്കെ വിരമിച്ചു. കൊല്ലം കടപ്പാക്കടയിലെ പ്രവീണയിലാണ് താമസം.
മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട് 16 വർഷങ്ങൾക്കു ശേഷം ‘ഗപ്പി’യിലെ 🎼 അതിരലിയും കരകവിയും പ്രവാഹമായ്… എന്ന ഗാനം പാടികൊണ്ട് സിനിമാസംഗീത ലോകത്തേക്ക് ലതിക ടീച്ചർ തിരിച്ചു വരവു നടത്തിയിരുന്നു. തന്റെ ഗാനങ്ങളിൽ ചിലത്‌ മറ്റുള്ളവരുടെ ക്രെഡിറ്റിൽ അറിയപ്പെടുന്നത് നിശ്ശബ്ദമായി നോക്കിക്കാണേണ്ടിവന്ന ഹതഭാഗ്യകൂടിയാണ്.
ദേവദൂതർ വീണ്ടും എല്ലാവരും ഇഷ്ടത്തോടെ കേൾക്കുന്നതിലും ചർച്ചചെയ്യുന്നതിലും സന്തോഷമുണ്ടെങ്കിലും സംവിധായകൻ ഭരതൻ ഉൾപ്പെടെ അതിൽ പ്രവർത്തിച്ചവരെ പരാമർശിച്ചു കാണാത്തത് വിഷമമുണ്ടാക്കിയതായും ഒരു ഇന്റർവ്യൂവിൽ ഗായിക പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.