ദുബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് രാജിവച്ചു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് രാജി എന്ന് കാര്‍ത്തിക്ക് പറഞ്ഞു. അതേ സമയം കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം ഓയിന്‍ മോര്‍ഗന്‍നെ കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗന് നല്‍കുകയാണെന്ന് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് അറിയിച്ചു. ദിനേശ് കാര്‍ത്തിക്കിന്റെ സേവനത്തിന് അദ്ദേഹത്തിനോട് ടീം മാനേജ്‌മെന്റ് നന്ദി അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ ലോകകപ്പിലേക്ക് നയിച്ച ഓയിന്‍ മോര്‍ഗന് കീഴില്‍ ടീമിന് ഇനിയും മെച്ചപ്പെടാനാകുമെന്നാണ് കരുതുന്നതെന്ന് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു.
ഇരുവരും ചേര്‍ന്ന് മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കാര്യങ്ങള്‍ നീക്കിയതെന്നും ഇനിയും കാര്യങ്ങള്‍ അത്തരത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി. ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈയ്‌ക്കെതിരെ മത്സരത്തിനിറങ്ങും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.