Kerala

ജോസ് കെ മാണി ഇടതു നേതാക്കളെ കണ്ടു

 

ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഇടത് മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.

താൻ എൽ.ഡി.എഫിൽ എത്തുന്നതിൽ ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാനസെക്രട്ടറിയെ കാണാനാണ് ജോസ് കെ. മാണി ആദ്യം എത്തിയത്. സി.പി.ഐക്കുണ്ടായ എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. എ.കെ.ജി സെന്‍റില്‍ നിന്നയച്ച വാഹനത്തിലാണ് ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തിയത്.11.30 യോടെ ജോസ് എ.കെ.ജി സെന്‍റിലെത്തി.

അരമണിക്കൂര്‍ നീണ്ട് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിരങ്ങിയ ജോസിനെയും റോഷി അഗസ്റ്റിനേയും യാത്രയാക്കാന്‍ കോടിയേരിയും എ. വിജയരാഘവനും എ.കെ.ജി സെന്‍റിന് പുറത്തെത്തിയിരിന്നു. അടുത്ത ആഴ്ച അവസാനത്തോടെ ജോസിന്‍റെ മുന്നണി പ്രവേശനം ഉണ്ടാകാനാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ തന്നെ ജോസ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

ജോസ് കെ. മാണി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇടത് നേതാക്കളെ കാണാനായി ജോസ് കെ. മാണി തിരുവനന്തപുരത്ത് എത്തിയത്.

എന്നാല്‍ സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയത് രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. യു.ഡി.എഫില്‍ ഒന്നും നേടാനാകാതെ വെന്‍റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ വന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നും നേരത്തെ കാനം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണി-കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാകുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.