Bahrain

ഇസ്രായേല്‍ എംബസി ബഹ്‌റൈനില്‍ തുറക്കാന്‍ ധാരണ

 

മനാമ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്.

ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ എംബസി ബഹ്‌റൈനില്‍ തുറക്കാന്‍ ധാരണയായി. മേഖലയുടെ സമാധാനം ലക്ഷ്യമിട്ട് പരസ്പരം ധാരണയോടെ മുന്നോട്ടുപോകല്‍ സാധ്യമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.

വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്‌റൈനെന്നും ബഹുസ്വരതയും സഹവര്‍ത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി. മേഖലയില്‍ സമാധാനം സാധ്യമാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ ബഹ്‌റൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ കാര്യങ്ങളുണ്ടാകുമെന്ന് ഇരു വിഭാഗവും അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.