Breaking News

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. വീസയുടെ കാലാവധി 3 മാസം വരെയായിരിക്കും എന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദെയ്‌വി അറിയിച്ചു.

ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ വകുപ്പുകൾ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാൻ ശ്രമത്തിലാണ്. ഉദ്യോഗസ്ഥ തലത്തിൽ നിരന്തര കൂടിക്കാഴ്ചകൾ നടക്കുകയാണ്. ഈ മാസം രണ്ടിന് റിയാദിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിൽ പ്രധാന അജൻഡയായിരുന്നത് ഈ ഏകീകൃത ടൂറിസ്റ്റ് വീസയായിരുന്നു.

ഗൾഫ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ വീസ സഹായകമാകുമെന്നാണ് വിലയിരുത്തൽ. വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടൽ, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മേഖലയിലായി വൻ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതികൾക്കും ഇത് ഉറ്റ പിന്തുണയായേക്കും.

വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. സൗദി വിഷൻ 2030, യുഎഇ വിഷൻ 2071 പദ്ധതികൾക്കും ഈ വീസ ശക്തിയും ഊർജവും നൽകും. ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചാണെന്ന സന്ദേശം ഈ ഏകീകൃത ടൂറിസ്റ്റ് വീസ ലോകത്തിനും നൽകും.

ഓരോ രാജ്യങ്ങളുടെയും സാംസ്കാരിക, പൈതൃക ആഘോഷങ്ങൾ കൂടുതൽ ജനകീയമാകാനും ഈ വീസ അവസരമൊരുക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.