ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തി ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.
അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടന്‍ അടുത്ത ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. നിരവധി ചര്‍ച്ചകള്‍ ഇതിനോടകം നടന്ന് കഴിഞ്ഞെങ്കിലും അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന്‍ ചൈന ഇതുവരെ സന്നദ്ധരായിട്ടില്ല.
ചൈന ഇന്ത്യക്കെതിരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്നായിരുന്നു പ്രചരണം. ബെയിജിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.