UAE

ദുബായില്‍ അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

 

ദുബായ്: വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അഞ്ചാം ഘട്ടത്തില്‍ 315 ദശലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ആകെ മൂല്യം 7.1 ബില്യണ്‍ ആയി.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഈ സാമ്പത്തിക സഹായങ്ങള്‍, ദുബായ് ഇക്കോണമി സപ്പോര്‍ട്ട് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റിലെ മുഴുവന്‍ വാണിജ്യ, വ്യവസായ മേഖലകള്‍ക്കും ഉണര്‍വേകുന്നതിനാണ് ഈ പാക്കേജുകള്‍ ലക്ഷ്യമിടുന്നത്. മുന്‍ ഘട്ടങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികളുടെ കാലാവധി ജനുവരി മുതല്‍ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായ് സര്‍ക്കാര്‍ നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിശകലനം ചെയ്ത് വരികയാണെന്നും, നിലവിലെ മഹാമാരി സൃഷ്ടിച്ചിട്ടുള്ള അസാധാരണ സാഹചര്യത്തില്‍, സാമ്പത്തിക മേഖലയില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ആവശ്യമായ പ്രായോഗിക നയങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തുവരുന്നതായും ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി. ആഗോള പ്രതിസന്ധി തരണം ചെയ്യുന്നതിനും, സാമ്പത്തിക മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും, വാണിജ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.