English हिंदी

Blog

Abu Dhabi – the Sheikh Zayed Grand Mosque 360

Web Desk

ഇതൊരു മായാകാഴ്ച്ചയാണ്‌. ദൃശ്യവിസ്മയത്തിലൂടെ 360 ഡിഗ്രിക്യാമറയിൽ വിരിയുന്ന വർണ്ണകാഴ്ച്ച മിഴി തുറക്കും മുന്നേ സ്ഥലകാലങ്ങളുടെ അനന്തമായ ചിത്ര സന്നിവേശം സൃഷ്ടിക്കുന്ന മായാലോകം. ഇത് , വേഗത്തിന്‍റെ താളാത്മകതയിലൂടെ , വർണസംയോജനവൈവിദ്ധ്യത്തിലൂടെ നമ്മെ സ്ക്രീനില്‍ മുന്നിൽ പിടിച്ചിരുത്തുന്ന പ്രതീതി യാഥാർഥ്യമെന്ന വെർച്വൽ റിയാലിറ്റി .

വലിപ്പത്തിൽ ലോകത്തിലെ തന്നെ എട്ടാമത്തെ വലിയ പള്ളിയായ അബുദാബിയിലെ ഷെയ്ഖ് സായിദ് മസ്ജിദ് ലീൻ തോബിയസ് എന്ന 360 ഡിഗ്രി ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ മിഴി തുറക്കുമ്പോൾ നാം മായികലോകത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതിലാവുന്നു.

Also read:  കരുതിയിരിക്കുക, ഇനി വരുന്നത് വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ നാളുകൾ : ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിന്‍റെ 360 ഡിഗ്രി ത്രിമാനം ചിത്രം താഴെ ലിങ്കില്‍ കാണാം

https://www.p4panorama.com/panos/Sheikh-Zayed-Grand-Mosque-AbuDhabi-UAE-360-degree-virtual-reality-tour/

മസ്ജിദിന്‍റെ ശില്പി ഹാള്‍ക്രോവ് ഗ്രൂപ്പിലെ (Halcrow Group)യൂസഫ് അബ്ഡേയ്കിയാണ് ( Yusuf Abdeiki) , നിർമാണം പൂർത്തീകരിച്ചത് 20, December 2007 ലും .നിർമാണ തുക 2 ബില്ല്യണ്‍ ദിര്‍ഹം( us$545 million)

മുഗൾ,മൌറിഷ് വാസ്തു കലയുടെ രീതിയിലാണ് നിർമ്മാണം. ലാഹോറിലെ ബാദ്ശാഹി മസ്ജിദിന്‍റെയും, കസബ്ലാങ്ക ഹസൻ2 മസ്ജിദിന്‍റെയും നിർമ്മാണരീതികൾ ഈ മസ്ജിദിന്‍റെ നിർമ്മിതിയെയും സ്വാധീനിച്ചിട്ടുണ്ട്. ഒരേ സമയം 40000 പേർക്ക് പ്രാർഥിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇറാനിയൻ ഡിസൈനർ അലി ഖലീക്കി രൂപകല്പന ചെയ്ത കാർപ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.ഏഴു വ്യത്യസ്ത വലിപ്പങ്ങളിൽ 82 താഴികക്കുടങ്ങൾ ഉള്ള ഈ പള്ളിയുടെ നിർമാണ ചിലവ് 2 ബില്യൺ യു എ ഇ ദിർഹം ..

Also read:  റമദാന്‍ കാലത്തെ ഔദാര്യം മുതലാക്കി, യാചകന്റെ കൈവശം 40,000 ദിര്‍ഹം

2019-ൽ 6.6 ദശലക്ഷതിലധികം പേർ ഈ പള്ളി സന്ദർശിച്ചതായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്‍റെർ (SZGMC) അറിയിച്ചു. ഇവർ പുറത്ത്‌വിട്ട കണക്കുകൾ പ്രകാരം ലോകത്തിന്‍റെ പലയിടങ്ങളിൽ നിന്നായി 6,656,818 പേരാണ് കഴിഞ്ഞ വർഷം ഇവിടം സന്ദർശിച്ചത്. ഇതിൽ വിശ്വാസികളും, സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഉള്ള സഞ്ചാരികളും ഉൾപ്പെടുന്നു