Web Desk
21 വിമാനങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇന്നെത്തുന്നത് മൂവായിരത്തിലേറെ പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ എത്തിയിരുന്നു.
അതേസമയം നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. സൗദി അറേബ്യയില്‍ നിന്നും വരുന്നവര്‍ക്ക് പിപിഇ കിറ്റ് വേണം. ബഹ്റൈനില്‍ നിന്നും ഒമാനില്‍ നിന്നും വരുന്നവര്‍ക്ക് എന്‍ 95 മാസ്ക്കും കയ്യുറയും ഫേസ് മാസ്ക്കും ധരിക്കണം. ആന്‍റിബോഡി പരിശോധന നിലവിലുള്ള യുഎഇയില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഖത്തറില്‍ നിന്നുള്ളവര്‍ക്ക് എഹ്ത്രാസ് മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആയിരിക്കണം. കുവൈറ്റില്‍ നിന്ന് പരിശോധന ഇല്ലാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.