Kerala

സർക്കാരിനെതിരെ വ്യാജവാർത്തകൾ നൽകിയാൽ പിടി വീഴും ; ഫാക്ട് ചെക് ഡിവിഷൻ വരുന്നു

കൊവിഡ് കാലത്ത്  സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ തീരുമാനിച്ച് സർക്കാർ. പിആർഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബർ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളിൽനിന്നുള്ള എഡിറ്റർമാരും അടങ്ങുന്നതാണ് ഫാക്ട് ചെക് ഗവേണിങ് കൗൺസിൽ.
വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുകയാണ് ഫാക്ട് ചെക് ഡിവിഷന്റെ ചുമതല. ഗുരുതരമായി ബാധിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും സൈബർ ഡോമിനെ അറിയിക്കും. ഡിവിഷന്റെ കണ്ടെത്തലുകൾ വെബ്സൈറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസിദ്ധീകരിക്കും. സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെ വ്യാജ വാർത്തകളും, തെറ്റായ പ്രചാരണങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.