രാഷ്ട്രീയ ലേഖകൻ
ദളിത് നേതാവായി, സോഷ്യലിസ്റ്റായി പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയ ത്തിൽ നിറഞ്ഞു നിന്ന റാം വിലാസ് പാസ്വാൻ അരങ്ങൊഴിയുമ്പോൾ, ബീഹാർ രാഷ്ട്രീയ ത്തിലെ ഒരാധ്യായതിന് തിരശീല വീഴുന്നു.
ജയ് പ്രകാശ് നാരായണന്റെയും, രാജ് നാരായണന്റെയും അനുയായി യായി രാഷ്ട്രീയ ത്തിലെത്തിയ പാസ്വാൻ എന്നും അധികാര രാഷ്ട്രീയ ത്തിനൊപ്പമായിരുന്നു.
ദളിത് മുഖം ഉയർത്തി പിടിച്ചു ബീഹാർ രാഷ്ട്രീയ ത്തിലും ദേശീയ രാഷ്ട്രീയ ത്തിലും അധികാര സമവാക്യ ങ്ങൾ തീരുമാനിക്കുന്നതിൽ നിർണ്ണായക ശക്തിയായ നിന്ന നേതാവ്. ഒരിക്കലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത നേതാവ്. അതിനായ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രാഷ്ട്രീയ സൗഖ്യങ്ങൾ ചാടിക്കളിക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ യാണ് വി പി സിംഗ്, മന്ത്രി സഭയിലും വാജ് പോയ് മന്ത്രി സഭയിലും, പിന്നെ മൻ മോഹൻ സിംഗ് മന്ത്രി സഭയിലും ഒടുവിൽ മോദി സർക്കാരിലും അംഗമായത്.
ബീഹാർ രാഷ്ട്രീയ ത്തിൽ പല തവണ സർക്കാരുകളെ ത്രിശങ്കുവിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ലല്ലു പ്രസാദ് യദാവും, നിധീഷ് കുമാറും അത് നന്നായി അറിഞ്ഞിട്ടുണ്ട്.
സർക്കസിലെ റിംഗ് മാസ്റ്ററെ പോലെ കളം നിറഞ്ഞു നിൽക്കുമ്പോഴും, ദളിത്‌കൾക്കുവേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന മുഖാവരണം എടുത്തണിയുമ്പോഴും, സ്വന്തം സമുദായ ത്തിന്റെയും അഥവാ പാസ്വനും സഹോദരങ്ങളും മക്കളും നേതാക്കളായ കുടുംബ പാർട്ടി യാണ് ലോക് ജനശക്തി പാർട്ടി.
1977ൽ ഇന്ദിരഗാന്ധിയെ തൂത്തെറിഞ്ഞ തിരഞ്ഞെടുപ്പിൽ ബീഹാറിലെ ഹാജിപ്പൂർ മണ്ഡലത്തിൽ നിന്ന് ഗിന്നസ് റെക്കോർഡോടെ തെരെഞ്ഞെടുക്കപ്പെടുമ്പോൾ പാസ്വന് 33 വയസ്. പോൾ ചെയിത വോട്ടിന്റെ 89.3ശതമാനം വോട്ടും പാസ്വാനായിരുന്നു. ലോക ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷം. 424545വോട്ടിന്റെ ഭൂരിപക്ഷം. 1989ൽ അഞ്ചു ലക്ഷത്തിനു മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
1946 ജൂലൈ അഞ്ചിനു ബീഹാറിലെ ഖാഹാരിയ ജില്ലയിലെ ഷഹർ ബെന്നിയിൽ ദളിത് കുടുംബത്തിൽ ജനിച്ചു. പിതാവ് ജമുൻ പാസ്വാൻ, മാതാവ് സിയാ ദേവി. കോസി കോളേജിൽ നിന്ന് ബിരുദവും പട്ന ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയാണ് പാസ്വാൻ രാഷ്ട്രീയ ത്തിലിറങ്ങിയത്.
ലോക് ജൻ ശക്തി പാർട്ടി പ്രസിഡന്റായ പാസ്വാൻ എട്ടു തവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യസഭാ എം പി യാണ്.
1969ൽ ബീഹാർ നിയമ സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്തോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
1974ലോക് ദളിലേക്ക് മാറിയ പാസ്വാൻ പാർട്ടി ജനറൽ സെക്രട്ടറി യാവുകയും അടിയന്തരവസ്ഥക്കെതിരെ സമരം നയിക്കുകയും ചെയ്തു. 77 ലാണ് ആദ്യമായി ലോക് സഭയിലെത്തുന്നത്. അന്ന് ജനതപാർട്ടി അംഗമായിട്ടായിരുന്നു.
1980, 1989, 1996, 1999, 2004, 20014വർഷങ്ങളിൽ അദ്ദേഹം ലോക് സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
2000ൽ ആണ് അദ്ദേഹം ലോക് ജൻ ശക്തി പാർട്ടി രൂപീകരിക്കുന്നത്. 2004ൽ യൂ പി എ പിന്തുണയിൽ ലോക് സഭയിലേക്ക് ജയിച്ചു കയറിയ പാസ്വാൻ ആ മന്ത്രി സഭയിൽ അംഗമാവുകയും ചെയ്തു. 2009ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2014 ൽ വീണ്ടും ഹാജിപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.