Breaking News

കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥത വഹിച്ചത്, ഇറങ്ങിയോടിയെന്നത് വ്യാജവാര്‍ത്ത: പി.ടി തോമസ്

 

കൊച്ചി: ആദായ നികുതി റെയ്ഡില്‍ വിശദീകരണവുമായി പി.ടി തോമസ് എംഎല്‍എ. വസ്തുഇടപാടിനിടെ അദായ നികുതി വകുപ്പെത്തിയപ്പോള്‍ താന്‍ ഇറങ്ങിയോടിയെന്ന വാര്‍ത്തകള്‍ ‌ വ്യാജമാണ്. സ്ഥലം ഉടമയും സ്ഥലം വാങ്ങിയ ആളും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്കാണ് പോയതെന്ന് പി.ടി തോമസ്  പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. കമ്യുണിസ്റ്റ് കുടുംബത്തിന്റെ പരാതിയില്‍ ജനപ്രതിനിധി എന്ന നിലയിലാണ് ഇടപെട്ടത്. കമ്യുണിസ്റ്റ് കുടുംബമായ ദിനേശന്റെ കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. ദിനേശന്റെ മകന്‍ രാജശേഖരന്‍ തന്റെ മുന്‍ ഡ്രൈവര്‍ ആണെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

വസ്തു ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള പണം ബാങ്ക് വഴി നല്‍കാനായിരുന്നു കരാര്‍. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ? ഞാന്‍ പണം കണ്ടിട്ടില്ല. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. പതിനഞ്ച് പേരാണ് ഒത്തുതീര്‍പ്പിന് ഉണ്ടായത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ടി തോമസ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. പണമിടപാട് സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടിരക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം.എല്‍.എയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.