സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന കമലാ സുരയ്യ ആവാര്‍ഡ് അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസും എഴുത്തുകാരിയുമായ ഡോ.ഹസീന ബീഗത്തിന്
ദുബൈ: കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ക് നല്‍കി വരുന്ന കമലാ സുരയ്യ ആവാര്‍ഡ് അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസും എഴുത്തുകാരിയുമായ ഡോ.ഹസീന ബീഗത്തിന്.
കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹസീന ബീ ഗം,20 വര്‍ഷമായി അബുദാബി മോഡല്‍ സ്‌കൂളില്‍ ജോലിചെയ്തു വരുന്നു. മോട്ടിവേഷനല്‍ ട്രെ യ്നറും ഫാഷന്‍ ഡിസൈനറും കൂടിയാണ് ഡോ.ഹസീന ബീഗം. ശൈഖ് സായിദ് വര്‍ഷത്തില്‍ യുഎഇയില്‍ നടത്തിയ പ്രബന്ധ മത്സരത്തിലും കേരളത്തില്‍ അധ്യാപക ദിനത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ പ്രബന്ധ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ‘മുള്‍വേലിക്കപ്പുറം’- കവിതാ സമാഹാരം, ‘മണലാരണ്യത്തിലെ മഞ്ഞുപാളികള്‍’- ലേഖന സമാഹാരം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപകരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ‘ഫസ്റ്റ് ബെല്‍’ അധ്യാപകരുടെ പുസ്തകത്തിന്റെ പണിപ്പുരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ ആല്‍ബങ്ങളിലെ പാട്ടുകളും ഇവരു ടേതായുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുള്ള ഹസീന ബീഗം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ ത്തനങ്ങളിലും സജീവമാണ്. ഭര്‍ത്താവ് തൃശൂര്‍ മാള സ്വദേശി അഡ്വ. മുഹമ്മദ് റഫീഖ്. മകന്‍: ഷെ ഫിന്‍ഷാ റഫിഖ്.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, എഴുത്തുകാരായ വെള്ളിയോടന്‍, ഷീ ലാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാ ര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സംഘാട ക സമിതി ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍, ജമാല്‍ മനയത്ത്, അഷ്റഫ് കിള്ളിമം ഗലം, മുഹമ്മദ് അക്ബര്‍ ചാവക്കാട്, ബഷീര്‍ എടശ്ശേരി എന്നിവര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.