Breaking News

അതിതീവ്ര വ്യാപനം കേരളത്തില്‍ ; രാജ്യത്ത് 46,164 കോവിഡ് കേസുകള്‍, 607 മരണം

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തി ലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതി ല്‍ 31,445ഉം കേരളത്തിലാണെന്ന് കേന്ദ്ര ആരോ ഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്.

607 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11,398 പേരുടെ വര്‍ദ്ധനവുണ്ടായതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3,33,725 ആയി ഉയര്‍ന്നു.

അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ കേരളത്തിലാണ്,31,445 പേര്‍. പ്രതിദി ന കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാ ഷ്ട്രയില്‍ 5,031, ആന്ധ്രാപ്രദേശില്‍ 1,601, തമിഴ്നാട്ടില്‍ 1573, കര്‍ണാടകയില്‍ 1,224 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

പുതിയ രോഗ ബാധിതരില്‍ 88.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ തന്നെ, 68.12 ശതമാനം രോഗബാധയും കേരളത്തില്‍ നിന്നാണ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര യിലാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 216 മരണങ്ങള്‍ മഹാരാ ഷ്ട്രയിലും കേരളത്തില്‍ 215 ഉം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,17,88,440 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.63 ശതമാനമാണ്. 24 മണിക്കൂറിനിടെ 17,87,283 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് ഇതുവരെ 60,38,46,475 ഡോസ് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം 17,87,283 ഡോസ് വാക്‌സീനുകളാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാ ക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.