Features

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : അവസാനഭാഗം

അനുഭവസ്ഥ എന്ന സ്ഥിതിയിൽ നാം ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ

  1. മന:ധൈര്യം – പെട്ടെന്ന് തന്നെ റികവറി സ്റ്റേജിൽ എത്താനുള്ള ഒന്നാമത്തെ മരുന്ന്. ഈ വൈറസ് വലിയ ഒരു സംഭവം അല്ല എന്ന് സ്വയം വിശ്വസിക്കുന്ന ഒരു മനസ്സുണ്ടാകണം.
  2. കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ – എന്നിവരിൽ നിന്നും കിട്ടുന്ന സ്നേഹം, കരുതൽ. എന്തിനും, ഏതിനും എല്ലാവരും കൂടെയുണ്ട് എന്ന തോന്നൽ – ആ സ്നേഹം തൊട്ടറിഞ്ഞ നിമിഷങ്ങൾ…..
    ഒരു കാരണവശാലും രോഗിയെ ഒറ്റപ്പെടുത്തരുത്. ഒറ്റപ്പെടുത്തലിലൂടെ തീർച്ചയായും രോഗിയുടെ മാനസിക നില താളം തെറ്റാൻ സാധ്യതയുണ്ട്. (എൻ്റെ പരാധീനതകളും ,പോരായ്മകളും മനസ്സിലാക്കി ധൈര്യം പകരാൻ കഴിവുള്ള വക്കീലിനെ പോലുള്ള നല്ല പാതിയും ,മകനുമായിരുന്നു എൻ്റെ ഉൾകരുത്ത് )
  3. വിറ്റമിൻ സി, ഡി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പച്ചക്കറികളും, പഴവർഗങ്ങളും ഉൾപ്പെടുത്തിയ സമീകൃതാഹാരം ശീലമാക്കുക. കഴിവതും ബേക്കറി ഭക്ഷണങ്ങൾ ഒഴിവാക്കുക.
  4. കൃത്യമായ ഉറക്കവും വിശ്രമവും, മാനസികാ ഉല്ലാസവും ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ്‌.
  5. പ്രാർത്ഥനാ നിർഭരമായ ജീവിതവും,പ്രത്യാശയും ,
    കരുതലും എപ്പോഴും ഉണ്ടായിരിക്കണം.
  6. വ്യായാമവും ആവശ്യമാണ്. ഈ രോഗം എന്നെ ബാധിക്കില്ല എന്ന മനോഭാവം ഒരിക്കലും പാടില്ല. വൈറസിന് വലിയവൻ എന്നോ ചെറിയവൻ എന്നോ വകതിരിവില്ല – എന്ന കാര്യം മറക്കരുത്.
  7. പരമാവധി ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ആവി പിടിക്കണം. കഴിയുമെങ്കിൽ വായ തുറന്ന് പിടിച്ച് ആവി കൊള്ളുന്നതാണ് ഏറ്റവും നല്ലത്.
  8. ചൂടുവെള്ളം മാത്രം കുടിക്കുക. ശീതള പാനീയങ്ങൾ എല്ലാം പൂർണ്ണമായും ഒഴിവാക്കുക.
  9. പരമാവധി വിവിധ മാധ്യമങ്ങളിലെ ഏറെ പൊഴുപ്പിക്കുന്ന കൊറോണ സംബന്ധമായ വാർത്തകർക്ക് അമിതമായ പ്രാധാന്യം കൊടുക്കാതിരിക്കുക.
  10. ശുചിത്വം മറ്റൊരു പ്രധാന ഘടകമാണ്. വ്യക്തിശുചിത്വം, ഒപ്പം ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.

ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തത് കൊണ്ട് രോഗിയും ഡോക്ടറും അവനവൻ തന്നെ ആയിരിക്കണം. നമ്മുടെ പ്രധാന മെഡിസിൻ – മനോധൈര്യവും, അതിനെ പാകപ്പെടുത്താൻ കഴിയുന്ന അന്തരീക്ഷവും ,പേടിപ്പിക്കാത്ത കുറച്ച് ആളുകളും കൂടെയുണ്ടാവുക. തുടരെ തുടരെയുള്ള ബന്ധുക്കളുടെ മരണ വാർത്തകൾ പരമാവധി റിലാക്സ് ആയി മാത്രം ഉൾകൊള്ളുക.കാരണം ഇത്തരം വാർത്തകൾ നമ്മെ വിഷാദ രോഗികൾ ആക്കും. ശരീരത്തിൻ്റെ പ്രതിരോധ ശക്തി വർധിപ്പിക്കുക. വസ്തുതകളെ ഗൗരവത്തിൽ കാണുക. അമിത ഭീതി ഒഴിവാക്കി നല്ല മന:കരുത്തും, സാമൂഹിക അകലവും, ജാഗ്രതയും പാലിച്ചാൽ ഈ മഹാമാരിയെ എളുപ്പം പുറത്ത് ചാടിക്കാം. രോഗം മാറിയാൽ എത്രയും പെട്ടെന്ന് പഴയപടി ജോലികളിൽ ഏർപ്പെട്ട് മാനസിക ഉല്ലാസം കണ്ടെത്താൻ മറക്കരുത്.

.ഒട്ടും പതറാതെ മുന്നോട്ട് പോവുക.ഈ കാലം സ്ഥിരമല്ല. ഈ കാലവും കടന്നു പോകും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തല്കാലം ഒഴിവാക്കി ആരോഗ്യത്തെക്കുറിച്ചും ,രോഗ പ്രതിരോധ മാർഗത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുക. അതു മാത്രമേ കോവിഡിനോടൊപ്പം തന്നെ ഇനിയും വരാനിരിക്കുന്ന മഹാമാരികളെ ചെറുക്കാനുളള പോംവഴി.

രോഗവ്യാപനവുമായി ബന്ധപ്പെട്ട വസ്തുതകളെ ഗൗരവത്തിൽ കണ്ട് ആവശ്യമായ മാറ്റങ്ങൾ ജീവിത ശൈലിയിൽ വരുത്തുക മാത്രമാണ് കോവിഡിനോടൊപ്പം ജീവിക്കാനുള്ള ഏക മാർഗം. ഒരു ചെറിയ അലസതയോ, വീഴ്ചയോ, അവഗണയോ ,അശ്രദ്ധ യോ ആരെയും രോഗിയാക്കും എന്ന വസ്തുത അംഗീകരിക്കുകയും വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ ഈ രോഗത്തെ ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളു.

ഇപ്പോഴും ഈ കുഞ്ഞൻ വൈറസ് എൻ്റെ ശരീരത്തിൽ എപ്പോൾ എങ്ങിനെ എവിടെ നിന്ന് കയറിക്കൂടി എന്ന ചോദ്യം ബാക്കി…. ?
ആരിൽ നിന്നും രോഗം പകരാം….. എപ്പോൾ വേണമെങ്കിലും……
ജീവൻ്റെ വിലയുള്ള ജാഗ്രത……

SMS  soap, mask and social distancing.
ഇതിന് വളരെ പ്രാധാന്യം കൊടുക്കുക. ജീവിതത്തിൻ്റെ ഭാഗമാക്കുക.

2020 വർഷത്തെ നമ്മുടെ ഏക സമ്പാദ്യം – ഈ വർഷാവസാനം നാം എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്നതാവണം. അതിനായിരിക്കണം നമ്മുടെ കഠിനാധ്വാനവും പ്രയത്നവും പ്രാർത്ഥനയും.‼️

ഇനി ആർക്കും ഒരിക്കലും ഈ മഹാമാരി വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടും, ഈ ഭൂമിയിൽ നിന്നും എത്രയും പെട്ടെന്ന് ഈ വൈറസ് അപ്രത്യക്ഷമാകട്ടെ എന്നും നമുക്കേവർക്കും മനമുരുകി പ്രാർത്ഥിക്കാം .

എന്നെയും കുടുംബത്തെയും, പേഴ്സണലായും അല്ലാതെയും ആശ്വസിപ്പിച്ച,ഹൃദയത്തോട് ചേർത്ത് പിടിച്ച, കരുത്തേകിയ, സാന്ത്വനിപ്പിച്ച എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട് തല്കാലം വിട……

വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത . നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക.

God says don’t worry about your future. He is the author of your story and He’s already written the final chapter.

ഡോ.ഹസീനാ ബീഗം
അബുദാബി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.