Home

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത്

കൊച്ചി: കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനി കേ തന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. കായിക അധ്യാപകന്റെ അടക്കം ആ റു മൃതദേഹങ്ങള്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സ്‌കൂള്‍ പരിസരം വൈകാരിക നിമിഷങ്ങ ള്‍ കൊണ്ട് നിറഞ്ഞു. തടിച്ചുകൂ ടിയ എല്ലാവരും കലങ്ങിയ കണ്ണുങ്ങളുമായാണ് ആറുപേര്‍ക്കും അന്തി മോപചാരമര്‍പ്പിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളി ലേക്ക് എത്തിച്ചത്.

ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് അപകടത്തി ല്‍ മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്റര്‍ബോണ്‍ ജോസ് (16), ദിയ രാജേഷ് (15), പ്ലസ് ടു വിദ്യാര്‍ത്ഥികളായ അഞ്ജന അജിത് (17), ഇമ്മാനുവല്‍ (16), കായിക അധ്യാപകനായ വിഷ്ണു (33) എന്നിവ രാണ് മരിച്ച ടൂറിസ്റ്റ് ബസ് യാത്രക്കാര്‍.

അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപാഠികളെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ഥികളും ബന്ധുക്കളുമട ക്കം നൂറുക്കണക്കിന് പേര്‍ സ്‌കൂള്‍ മുറ്റത്ത് എത്തി. ഹൃദയഭേദക മാണ് അവിട നിന്നുള്ള കാഴ്ചകള്‍. ഏറെ ആഹ്‌ളാദത്തോടെ വിനോദയാത്രക്കായി പുറപ്പെട്ട മക്കള്‍ ചേതനയറ്റ് മുന്നിലെത്തിയപ്പോള്‍ രക്ഷിതാക്ക ളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിയപ്പോള്‍ കൂടിയിരു ന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.

രക്ഷിതാക്കളുടെ കരച്ചില്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും താങ്ങാന്‍ കഴിഞ്ഞില്ല. എല്ലാവരും കരഞ്ഞ കണ്ണുങ്ങളുമായാണ് സ്‌കൂള്‍ വിട്ടത്. ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാര ത്തിനായി അഞ്ചു മൃതദേങ്ങള്‍ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. ഇതിനായി സ്‌കൂളില്‍ പ്ര ത്യേക ക്രമീകരണം ഒരുക്കിയിരു ന്നു. ഗതാഗത മന്ത്രി ആന്റണി രാജു, മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ സ്‌കൂളില്‍ എത്തിയിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തി യത്. ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ എറണാകുളത്ത് എത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിരുന്നു.

ഇന്നലെ രാത്രി 11.30ഓടെയാണ് തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിക്ക് സമീപം അപകട മുണ്ടായത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെ എസ് ആര്‍ ടി സി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.