Breaking News

എ.​ഐ സേ​വ​ന​ങ്ങ​ൾ ധ​ന​കാ​ര്യ മേ​ഖ​ല കൂ​ടു​ത​ൽ ല​ളി​ത​വും അ​നാ​യാ​സ​വു​മാ​ക്കു​മെ​ന്ന് ക്യു.​സി.​ബി ;മാ​ർ​ഗ​രേ​ഖ​യു​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​

ദോഹ: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർമിത ബുദ്ധിയുടെ (എ.ഐ) സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക് സ്ട്രാറ്റജിയുടെയും ഭാഗമായാണ് നൂതന സാങ്കേതിക വിദ്യയായ എ.ഐയുടെ ഉപയോഗം സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകിയത്.
ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും ചെലവ് കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും നിർമിത ബുദ്ധിയിലെ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏതെല്ലാം മേഖലകളിൽ എങ്ങനെയെല്ലാം നിർമിത ബുദ്ധി ഉപയോഗപ്പെടുത്താമെന്ന് മാർഗരേഖ വ്യക്തമാക്കുന്നുണ്ട്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുംനിയന്ത്രിക്കുന്നതിനുമുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ എ.ഐ മാർഗ നിർദേശങ്ങൾ. നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഉന്നത നിലവാരം പുലർത്താനും കഴിയുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് പറഞ്ഞു.
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തന ചെലവ് കുറക്കുന്നതിലും ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിലും എ.ഐ സാങ്കേതികവിദ്യ നിർണായക പങ്കുവഹിക്കും.

തട്ടിപ്പുകളും വ ഞ്ചനകളും കണ്ടെത്താനുള്ള നിർമിതബുദ്ധിയുടെ കഴിവ് സുരക്ഷിതത്വം വർധിപ്പിക്കുന്നതോടൊപ്പം, പാ ദേശിക, ആഗോള തലങ്ങളിൽ ഖത്തറിന്റെ സാമ്പത്തിക വിപണികളുടെ മത്സരക്ഷമത ശക്തിപ്പെടുത്തുക യും ചെയ്യും. ഇത് ഈ മേഖലയിലെ വികസനത്തെയും വളർച്ചയെയും പിന്തുണക്കുകയും നിക്ഷേപങ്ങൾ ആകർഷിച്ച് സുസ്ഥിര വളർച്ച ഉറപ്പുനൽകുകയും ചെയ്യുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.