ദോഹ: വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയോടെ മുശൈരിബ് ഗലേറിയ അവതരിപ്പിച്ച ‘മൊബൈൽ ലൈബ്രറി ശ്രദ്ധേയമായി. 150ലധികം പുസ്തകങ്ങളുമായി സഞ്ചരിക്കുന്ന ലൈബ്രറി ആഗസ്റ്റ് 25നാണ് പ്രവർത്തനമാരംഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടി വായനക്കാർക്കിടയിൽ മൊബൈൽ ഗ്രന്ഥാലയവും സജീവമായി. ദിവസേന 150 മുതൽ 200 വരെ സ്കൂൾ വിദ്യാർഥികളായ വായനക്കാരാണ് മൊബൈൽ ലൈബ്രറി സേവനം ഉപയോഗപ്പെടുത്തിയത്.
വായനയുടെ വിശാലമായ ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും ഒപ്പം പുതിയ അധ്യയന വർഷത്തിലേക്കുള്ള തയാറെടുപ്പുമെന്ന നിലയിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലം ലൈബ്രറി പ്രവർത്തിച്ചത്. മുവാസലാത്ത് (കർ), മുശൈരിബ് പ്രോപർട്ടീസ്, മി വിഷ്വൽ കമ്പനി എന്നിവരുമായി സഹകരിച്ചാണ് ലൈബ്രറി സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. കടുത്ത വേനൽ ചൂടിലും കുട്ടികളിൽനിന്ന് മികച്ച പ്രതികരണമായിരുന്നു ലൈബ്രറിക്ക് ലഭിച്ചതെന്ന് മി വിഷ്വൽ കമ്പനി പ്രോജക്ട് മാനേജർ മൊസ്തഫ സവ്ദ പറഞ്ഞു.
വൈവിധ്യമാർന്ന പുസ്തകങ്ങൾക്കൊപ്പം ചിത്രരചന, പെയിന്റിങ് ഉൾപ്പെടെ അവസരങ്ങളുമൊരുക്കിയിരുന്നു. പഴയകാല സ്കൂൾ പുസ്തകങ്ങൾ, ഉപകരണങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ക്ലാസ്റൂം പോലുള്ള പഴയ സ്കൂൾ ഓർമകൾ ഉണർത്തിയായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.