മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്ത് വരാനിരിക്കെയാണ് വിപണിയിൽ തകർച്ചയുണ്ടായിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ് 1000 പോയിന്റ് തകർച്ചയോടെ 81,300ലാണ് വ്യപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 24,900 പോയിന്റിന് താഴെയെത്തി.
ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.8 ലക്ഷം കോടി കുറഞ്ഞ് 460.85 ലക്ഷം കോടിയായി. റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എ&ടി, ഐ.ടി.സി, എച്ച്.സി.എൽ ടെക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവക്കാണ് വൻ തകർച്ചയുണ്ടായത്. സെക്ടറുകളിൽ നിഫ്റ്റി പി.എസ്.യു ബാങ്ക്, ഓയിൻ ആൻഡ് ഗ്യാസ് എന്നിവ രണ്ട് ശതമാനം ഇടിഞ്ഞു. ഓട്ടോ, ബാങ്ക്, മീഡിയ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനം ഇടിഞ്ഞു. സ്വർണവിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 6720 രൂപയായാണ് വില വർധിച്ചത്. പവൻ വിലയിൽ 400 രൂപയുടെ വർധനയുണ്ടായി. 53,760 രൂപയായാണ് വില വർധിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.