Film

അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ;’ചാവി’റിലീസിനൊരുങ്ങുന്നു, ശ്രദ്ധേയനായി യുവതാരം ആല്‍ബിന്‍ റോയ്

കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോ ധ്യപ്പെടു ത്തുന്ന ഒരു ചിത്രമാണ് ‘ചാവി’.അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ നവാഗത നിര്‍മ്മാതാവ് അമ്പിളി റോയ് നിര്‍മ്മിച്ച് പുതുമുഖങ്ങളായ ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവരെ കേന്ദ്രകഥാ പാത്രമാക്കി യുവ സംവിധായകന്‍ ബിനീഷ് ബാലന്‍ ഒരുക്കുന്ന ‘ചാവി’ റിലീസിനൊരുങ്ങുന്നു

കൊച്ചി: വഴിതെറ്റുന്ന മക്കള്‍ക്ക് നേരിന്റെ വഴി പറഞ്ഞുകൊടുക്കുന്ന അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ്’ചാവി’. കുടും ബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ചിത്രം കൂടിയാണ്. രക്തബന്ധങ്ങള്‍ക്ക് വിലകല്‍പ്പി ക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ചാവി നിങ്ങളുടെയും കൂടി കഥയാണ്.

അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് പുതുമുഖങ്ങളായ ആല്‍ബിന്‍ റോ യ്,സുകന്യ ഹരിദാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി യുവസംവിധായകന്‍ ബിനീഷ് ബാലന്‍ ഒരുക്കുന്ന ചാവി റിലീസിനൊരുങ്ങുന്നു. കുടുംബ ബന്ധങ്ങളുടെ പ്രമേയമാണ് ചിത്രത്തിന്റെ കഥാ സാരം. ആരോഗ്യം, പൊതുഗതാഗത രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഏറെ പ്രാധാ ന്യം കൊടുക്കുന്ന ബോധവത്ക്കര ണചിത്രം കൂടിയാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയു ന്നു.

സിനിമയോടും അഭിനയകലയോടും ഏറെ തല്‍പ്പരനായ ആല്‍ബിന്‍ റോയ് യാദൃശ്ചികമായിട്ടാണ് ചാവിയില്‍ നായകനാകുന്നത്.എറണാകുളം മര ട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ ത്ഥിയാണ് ആല്‍ബിന്‍.ചാവിയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ആല്‍ബിന്‍ റോ യ് പറഞ്ഞു. ഒരു മകന്‍ എങ്ങനെയായിരിക്കണമെന്നും,എങ്ങനെയാകരുതെന്നും ചാവി പറയുന്നു ണ്ട്. അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം. എന്റെ പ്രായ ത്തിലുള്ള കൗമാരക്കാരുടെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന ഒത്തിരി കാ ര്യങ്ങള്‍ ഈ ചിത്രം നമ്മളോട് പറയുന്നുണ്ട്. എല്ലാത്തരത്തിലും ഒരു ബോധവത്ക്കരണചിത്രം കൂടി യാണ് ചാവി. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ആല്‍ബി ന്‍ റോയ് പറഞ്ഞു.

ഇന്റര്‍നാഷണല്‍ അത്‌ലറ്റ്‌സ്,കസ്റ്റംസ് ആന്‍ഡ് ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ (കൊച്ചി)റോയി വര്‍ഗീസിന്റെയും അമ്പിളി റോയിയുടെയും മകനാണ് ആല്‍ബിന്‍ റോയ്. കോതമംഗലം,ചേലാട് ഇട യത്തുകുടിയില്‍ കുടുംബാഗമാണ് ആല്‍ബിന്‍.

നിങ്ങള്‍ രക്തബന്ധങ്ങള്‍ക്ക് വിലകല്പിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും’ചാവി’ നിങ്ങളു ടെ യും കൂടി കഥയാണ്. കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് ‘ചാവി’. സുകന്യ ഹരിദാസ് ആണ് ചിത്രത്തിലെ നായിക. അഭിനേതാക്കള്‍ – ആല്‍ബിന്‍ റോയ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്റണി, ശിവന്‍ തിരൂര്‍, ലാലി.ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍.

തയ്യാറാക്കിയത്:പി ആര്‍ സുമേരന്‍ (പി ആര്‍ ഒ) 9446190254.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.