News

വന്ദേ ഭാരത് മിഷൻ : യാത്രക്കാർക്ക് ഇനി നേരിട്ട് ടിക്കറ്റ് എടുക്കാം

Web Desk

അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി . യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഞായര്‍ വൈകിട്ട് ഏഴു മുതല്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകാനുള്ള വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ടിക്കറ്റ് നേരിട്ടെടുക്കാം. അതിനായി എംബസിയുമായി ബന്ധപ്പെടേണ്ടതില്ല. എയർ ഇന്ത്യ ഓഫീസുകളിൽ നിന്നും നേരിട്ടോ, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ടിക്കറ്റിങ് ഏജന്‍റുമാർ വഴിയോ, എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ എടുക്കാം. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ എന്നിവിടങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാവുന്നതാണ്. മറ്റൊരു മാനദണ്ഡങ്ങളും ഇല്ലാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയായിരിക്കും ടിക്കറ്റുകൾ നൽകുന്നതിന് അവലംബിക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.