Web Desk
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റയും ആഴ്സണലും എഫ്.എ കപ്പിന്‍റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്‍റെ ജയം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇഗാളോയിലൂടെയാണ് യുനൈറ്റഡ് മുന്നില്‍ എത്തിയത്. നോര്‍വിച്ച് സിറ്റി സമനില സ്വന്തമാക്കിയെങ്കിലും മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോകുന്നതിന് തൊട്ടു മുന്‍പായി നോര്‍വിച് സിറ്റി താരം ക്ലോസെ ചുവപ്പ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളിനായി ശ്രമിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 118ാം മിനുട്ടില്‍ ഹാരി മഗ്വയറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ഷെഫീല്‍ഡ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് ആഴ്‌സനല്‍ സെമി ഉറപ്പിച്ചത്. നിക്കോളാസ് പെപെ, ഡാനി കബല്ലോസ് എന്നിവരാണ് ആഴ്‌സനലിന് വേണ്ടി ഗോള്‍ നേടിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.