സൗദിയിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതൽ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകളാണ് അധികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അധിക സര്‍വ്വീസുകളില്‍ 32 എണ്ണം ഇന്‍ഡിഗോയും 15 സര്‍വ്വീസുകള്‍ ഗോ എയറുമാണ് നടത്തുക. 25 സര്‍വ്വീസുകള്‍ കേരളത്തിലേക്കാണ്. ഇതില്‍ ഗോ എയറിന്റെ 15 സര്‍വ്വീസുകളും ഇന്‍ഡിഗോയുടെ 10 സര്‍വ്വീസുകളും ഉൾപ്പെടുന്നു. ദമ്മാമിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ സർവീസ് നിശ്ചയിച്ചിരിക്കുന്നത്.
കോഴിക്കോടേക്ക് ദമ്മാമില്‍ നിന്ന് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോ എയര്‍ മൂന്ന്, ഇന്‍ഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇന്‍ഡിഗോ മൂന്ന് എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റിയാദില്‍ നിന്ന് നാലും ജിദ്ദയില്‍ നിന്ന് രണ്ടും സര്‍വ്വീസുകളാണ് കേരളത്തിലേക്കുള്ളത്.ഇവ കോഴിക്കോടേക്ക് മാത്രമാണ്. അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.