Kerala

ഈ അസംബന്ധ സമരനാടകം അവസാനിപ്പിക്കണം; പുരോഗമന കലാ സാഹിത്യ സംഘം

 

ഇന്നലെ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയ ദിവസമാണ്. 3830 പേര്‍. തിരുവനന്തപുരത്ത് മാത്രം 675 പേർ. 14 മരണങ്ങൾ സ്ഥിരീകരിച്ചു. അത്യന്തം ആശങ്കാജനകമായ സ്ഥിതി.

എന്നാൽ നമ്മുടെ ജില്ലാ കേന്ദ്രങ്ങളിൽ കാണുന്നതെന്താണ്? കോവിഡ് പ്രതിരോധത്തെയാകെ അട്ടിമറിച്ചു കൊണ്ടുള്ള ആൾക്കൂട്ട സമരാഭാസം. അതിനെ വീരകൃത്യമായി പർവ്വതീകരിച്ച് പ്രദർശിപ്പിക്കുന്ന ഒരു പറ്റം മാധ്യമങ്ങൾ. ക്യാമറകൾ കാണുമ്പോൾ മാത്രം ആവേശം ഉണർന്നു കാണിക്കുന്ന നികൃഷ്ട രാഷ്ട്രീയ നാട്യങ്ങൾ? എന്തിനു വേണ്ടിയാണ് ഈ ആഭാസ നാടകം? 2016ൽ തെരഞ്ഞെടുപ്പു കഴിഞ്ഞതിൻ്റെ പിറ്റേദിവസം മുതൽ ഉന്നയിക്കപ്പെടുന്ന ഡിമാൻ്റ് ആണ് മുഖ്യമന്ത്രി രാജിവെക്കണം എന്നത്. ഇപ്പോഴും അതിൻ്റെ തനിയാവർത്തനം. വിഷയങ്ങൾ മാറി മറയുന്നു. സ്വർണ്ണക്കടത്ത് പോയി, ഇപ്പോൾ ഖുറാൻ വിതരണമാണ് പ്രത്യക്ഷപ്രശ്‌നം.

പക്ഷേ ഉള്ളിലിരിപ്പ് വേറെയാണ്. കേരളത്തിൽ കോവിഡ് ബാധ വ്യാപിപ്പിക്കണം. കൂടുതൽ മരണങ്ങൾ ഉണ്ടാവണം. അതുവഴി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തണം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ കക്ഷിനില മെച്ചപ്പെടുത്തണം.

ആരോഗ്യമുള്ള യുവാക്കൾക്ക് കോവിഡ് ബാധിച്ചാൽ അത് മാരകമാകില്ല എന്ന തോന്നൽ ഇവർക്കുണ്ട്. അതു ശരിയാണ്. പക്ഷേ സംസ്ഥാനത്തെ സീനിയർ സിറ്റിസൺമാരുടേയും പലവിധ രോഗങ്ങളുടെയും അവസ്ഥയെപ്പറ്റി ഇവർ ആലോചിക്കേണ്ടതല്ലേ? വൃദ്ധരും ആരോഗ്യമില്ലാത്തവരും കോവിഡ് ബാധിച്ച് ചത്തൊടുങ്ങട്ടെ എന്നാണോ ഇവർ ആഗ്രഹിക്കുന്നത്? പണ്ട് ജർമ്മനിയിൽ ഹിറ്റ്ലർ അങ്ങനെ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

സമരം ചെയ്യാനുള്ള മനുഷ്യൻ്റെ അവകാശം ജീവിതം പോലെ പ്രധാനമാണ്. പക്ഷേ മനുഷ്യൻ ജീവിതം തന്നെ മാറ്റി വരക്കാൻ നിർബന്ധിതമായ ഈ പ്രതിസന്ധി കാലത്ത് സമരങ്ങളും രൂപമാറ്റത്തിന് വിധേയമാകണം.

മരണത്തിൻ്റെ വ്യാപാരികൾ തെരുവിൽ നടത്തുന്ന കുരുതിയാട്ടത്തിനെതിരെ ജനങ്ങൾ ഒന്നിച്ച് വിരൽ ചൂണ്ടണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.