തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി.ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയ മുരളീധരന്റെ കഴക്കൂട്ടത്തും ഡല്‍ഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ വരുമാനം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും സലീം പടവൂര്‍ പറഞ്ഞു.
പന്തളത്ത് മണികണ്ഠന്‍ ആല്‍ത്തറ-പന്തളം ജങ്ഷന്‍ റോഡില്‍ രാജേഷ് എന്നയാളുടെ പേരില്‍ പണിതീരുന്ന പത്ത് കോടിയില്‍പരം മുതല്‍മുടക്കുള്ള കെട്ടിടത്തിന്റെ യഥാര്‍ഥ ഉടമ രാജേഷല്ലെന്നും ഇദ്ദേഹത്തിന് ഇതിനാവശ്യമായ സാമ്പത്തികസ്രോതസ്സില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിന് പണം മുടക്കിയത് ആരാണെന്ന് അന്വേഷിക്കണം. നെയ്യാറ്റിന്‍കരയില്‍ ഈയിടെ മാനേജ്മെന്റ് കൈമാറ്റം നടന്ന ശിവാജി എന്‍ജിനിയറിങ് കോളേജിന്റെ പുതിയ മാനേജ്മെന്റില്‍ ബിനാമികളുണ്ടോയെന്ന് പരിശോധിക്കണം. ഓരോരുത്തരുടെയും സാമ്പത്തികസ്രോതസ്സ് പരിശോധിക്കണം. മണപ്പുറം, പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ചില കേന്ദ്രമന്ത്രിമാര്‍ക്ക് ബിനാമി നിക്ഷേപമുണ്ടോയെന്നും പരിശോധിക്കണമെന്ന് പരാതിയില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്രബാഗിലാണെന്ന് പ്രധാനമന്ത്രി ഇരിക്കേ പാര്‍ലമെന്റില്‍ കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിട്ടും മുരളീധരന്‍ അത് നിഷേധിക്കുന്നത് ദുരൂഹമാണ്. മുരളീധരന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.