തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം നഗരത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. മൂന്നാഴ്ചയായി നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂന്തുറയിലും പരിസരങ്ങളിലും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുകയാണ്. ചുമട്ടുതൊഴിലാളികള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് ചാല മാര്‍ക്കറ്റ് അടച്ചിടാന്‍ വ്യാപാരികള്‍ സംയുക്തമായി തീരുമാനിച്ചിരുന്നു.ജില്ലയിലെ സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനയാണ് ഉണ്ടായത്. 222 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നാല് പേരുടെ മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
പുതിയതുറ കരിംകുളത്തുള്ള ഒരുവയസുള്ള കുഞ്ഞിനടക്കം ഇന്നലെ ഉറവിടമറിയാതെ രോഗബാധയുണ്ടായി. 190 പേര്‍ക്ക് സമ്പര്‍ക്കം വഴിയും വിദേശത്തു നിന്നു വന്ന ആറുപേര്‍ക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന ഏഴു പേര്‍ക്കും ഉറവിടമറിയാതെ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.