India

പ്രശസ്ത ബംഗാളി നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു. 101ാം വയസ്സിലായിരുന്നു അമല മരണത്തിന് കീഴടങ്ങിയത്. 1930 കളിലാണ് അമല ശങ്കര്‍ തന്റെ നാട്യ ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് അപൂര്‍വ്വമായിട്ടായിരുന്നു സ്ത്രീകള്‍ പൊതു വേദികളില്‍ നൃത്തം അവതരിപ്പിച്ചിരുന്നത്. അക്കൂട്ടത്തിലൊരാളായിരുന്നു അമല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് പൊതുവേദികളില്‍ ചുവടുവെയ്ക്കാന്‍ വഴിയൊരുക്കി കൊടുത്തവരിലൊരാണ് ഈ നര്‍ത്തകി. ഇന്ത്യന്‍ ഫ്യൂഷന്‍ നൃത്തത്തെ ലോകമെമ്പാടും ജനപ്രിയമാക്കുന്നതില്‍ ഭര്‍ത്താവ് ഉദയ് ശങ്കറിനൊപ്പം അമലയും പ്രധാന പങ്കു വഹിച്ചിരുന്നു. ഓരോ നൃത്തരൂപവും അമലയ്ക്ക് കഥപറയാനും സന്ദേശം നല്‍കാനും ഉളളതായിരുന്നു.

നൃത്ത ശൈലിയിലും വേഷവിധാനങ്ങളിലും ആധുനികമായ പരീക്ഷണങ്ങള്‍ അമല ശങ്കര്‍ നടത്തിയിരുന്നു. യൂറോപ്യന്‍ തീയേറ്റര്‍ ശൈലിയെ ഇന്ത്യന്‍ നൃത്ത പരമ്പരയുമായി ചേര്‍ത്തുളള ഫ്യൂഷനുകളാണ് പ്രധാനമായും വേദികളില്‍ അവതരിപ്പിച്ചിരുന്നത്. 1931 ല്‍ ഇന്നത്തെ ബംഗ്ലാദേശിലാണ് അമല ശങ്കര്‍ ജനിച്ചത്. ചെറുപ്പം മുതല്‍ തന്ന കലയോട് വളരെ താല്‍പര്യമുളളയാളായിരുന്നു അമല. ജൂണ്‍ 27 ന് അമല ശങ്കറിന്റെ 101ാം ജന്മദിനം കുടുംബാംഗങ്ങള്‍ ആഘോഷിച്ചിരുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ അമലയ്ക്ക് അനുശോചനം അറിയിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.