India

എസ്‌ഐപി വഴി പല തരത്തില്‍ നിക്ഷേപിക്കാം

കെ.അരവിന്ദ്‌

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ മാര്‍ഗം സിസ്റ്റമാറ്റിക്ക്‌ ഇന്‍വെസ്‌മെന്റ്‌ പ്ലാന്‍(എസ്‌ഐപി) ആണെന്നതിനെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിച്ചു വരികയാണ്‌. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിന്‌ നിക്ഷേപകര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ്‌ സമീപകാല പ്രവണത. ഫണ്ട്‌ ഹൗസുകളുടെ എസ്‌ഐപി അക്കൗണ്ടുകളില്‍ പകുതിയും അഞ്ച്‌ വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്നവയാണ്‌. എന്നാ ല്‍ എല്ലാ മാസവും നിക്ഷേപിക്കുന്ന പ്ലാനിന്‌ പുറമെ പലതരം എസ്‌ഐപികള്‍ ഉണ്ടെന്നതിനെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ അറിവ്‌ പരിമിതമാണ്‌.

മിക്ക നിക്ഷേപകരും എല്ലാ മാസവും ഒരു നിശ്ചിത തീയതിക്ക്‌ ഒരു നിശ്ചിത തുക നി ക്ഷേപിക്കുന്ന എസ്‌ഐപിയാണ്‌ തിരഞ്ഞെടുക്കുന്നത്‌. ഈ പ്ലാനിനാണ്‌ കൂടുതല്‍ പ്രചാരമുള്ളത്‌. അതേ സമയം നിലവില്‍ വിവിധ തരം എസ്‌ഐപികള്‍ വിപണിയിലുണ്ട്‌. നി ക്ഷേപകരുടെ സ്വഭാവത്തിന്‌ അനുസരിച്ച്‌ ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

മാസവരുമാനക്കാര്‍ക്ക്‌ പൊതുവെ പ്രതിമാസ എസ്‌ഐപിയാണ്‌ അനുയോജ്യമായിരിക്കുന്നത്‌. എല്ലാ മാസവും ഒരു നിശ്ചി ത തീയതിക്ക്‌ ആണ്‌ ശമ്പളം ലഭിക്കുന്നതെന്നിരിക്കെ ഇതില്‍ നി ന്നും ഒരു നിശ്ചിത തുക നി ശ്ചിത തീയതിക്ക്‌ നിക്ഷേപത്തിലേക്ക്‌ പോകുന്നത്‌ മാസവരുമാനക്കാരെ സം ബന്ധിച്ചിത്തോളം നിക്ഷേപ ആസൂത്രണം സൗകര്യപ്രദമാക്കുന്നു. അതേ സമയം നിക്ഷേപകര്‍ എല്ലാമാസവും സ്വന്തം നിലയില്‍ നിക്ഷേപം നടത്തുന്ന രീതി അനുവര്‍ത്തിക്കുകയാണെങ്കില്‍ അപ്രതീക്ഷിതമായ ചെലവുകളും മ റ്റും കാരണം അത്‌ സുഗമമായി മുന്നോട്ട്‌ കൊണ്ടുപോകാന്‍ സാധിക്കണമെന്നില്ല. വിപണിയിലെ നിലവിലുള്ള പ്രവണതയും ചാഞ്ചാട്ടവും നിക്ഷേപകനെ സ്വാ ധീനിക്കാനും ഇടയുണ്ട്‌.

ഇവിടെയാണ്‌ എസ്‌ഐപിയുടെ പ്രസക്തി. വിപണി ഏത്‌ നിലയിലായിരുന്നാലും എല്ലാ മാസവും നിക്ഷേപപം നടത്തുന്ന പ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ എസ്‌ഐപിക്ക്‌ സാധിക്കു ന്നു. നിക്ഷേപകര്‍ക്ക്‌ സാമ്പത്തിക അച്ചടക്കം ശീലിക്കാനും നിക്ഷേപത്തിലെ ശരാശരി ചെ ലവ്‌ കുറയ്‌ക്കാനും ഉയര്‍ന്ന ലാഭം നേടാനും എസ്‌ഐപി സഹായിക്കുന്നു.

ഏതൊക്കെയാണ്‌ വിവിധ തരം എസ്‌ഐപികളെന്ന്‌ നോക്കാം;

പ്രതിദിന എസ്‌ഐപി: എല്ലാ ദിവസവും നിക്ഷേപം നടത്തുന്ന എസ്‌ഐപിയുണ്ട്‌. എന്നാല്‍ ഒട്ടേറെ എന്‍ട്രികള്‍ വരുന്നത്‌ നി ക്ഷേപത്തെ സങ്കീര്‍ണമാക്കുമെന്നതിനാല്‍ പ്രതിദിന എസ്‌ഐപി ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ത്രൈമാസ അടിസ്ഥാനത്തിലും അര്‍ ദ്ധവര്‍ഷ അടിസ്ഥാനത്തിലും നിക്ഷേപിക്കു ന്ന എസ്‌ഐപികളുണ്ട്‌. എന്നാല്‍ ഇവ വിപ ണിയിലെ ചാഞ്ചാട്ടത്തി ല്‍ നിന്നും ശരാശരി നി ക്ഷേപ ചെലവ്‌ കുറയ്‌ക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്‌തമല്ല.

`അവസാനമില്ലാത്ത’ എസ്‌ഐപി: നി ക്ഷേപന്‌ പ്രയോജന പ്ര ദമായ മറ്റ്‌ ചില പ്ലാനുകളുണ്ട്‌. എസ്‌ഐ പി അവസാനിക്കുന്ന തീയ തി നിശ്ചയിക്കാതെ തു ടര്‍ച്ചയായി നിക്ഷേപം നടത്തുന്ന എസ്‌ഐപിയാണ്‌ അതിലൊന്ന്‌. ത ന്റെ ലക്ഷ്യം കൈവരി ച്ചു കഴിഞ്ഞാല്‍ നിക്ഷേപകന്‌ എസ്‌ഐപി അവസാനിപ്പിക്കാനാകുന്ന രീ തിയിലാണ്‌ ഈ പ്ലാന്‍. എസ്‌ഐപി അവസാനിപ്പിക്കുന്നതിന്‌ ഫണ്ട്‌ ഹൗസിനെ രേഖാമൂലം അറിയിക്കുകയാണ്‌ ചെ യ്യേണ്ടത്‌. ദീര്‍ഘകാല ല ക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിക്ഷേപം നടത്തുന്നവര്‍ക്ക്‌ ഈ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

എസ്‌ഐപി ടോപ്‌-അപ്‌/സ്റ്റെപ്‌-അപ്‌: എസ്‌ഐപി പ്രകാരം നിക്ഷേപിക്കുന്ന പ്രതിമാസ തുക ആറ്‌ മാസമോ ഒരു വര്‍ഷമോ കൂടുമ്പോള്‍ വര്‍ധിപ്പിക്കുന്ന പ്ലാനും മാസവരുമാനക്കാര്‍ക്ക്‌ അനുയോജ്യമാണ്‌. ഓരോ വര്‍ഷവും ശമ്പളത്തിലുണ്ടാകുന്ന വര്‍ധനവിന്‌ അനുസരിച്ച്‌ എസ്‌ഐപി തുക വര്‍ധിപ്പിക്കാന്‍ ഈ പ്ലാന്‍ സഹായകമാകും. ചില ഫണ്ട്‌ ഹൗസുകള്‍ ഈ രീതിയെ ടോപ്‌-അപ്‌ പ്ലാ ന്‍ എന്ന്‌ വിശേഷിപ്പിക്കുമ്പോ ള്‍ മറ്റു ചില ഫണ്ട്‌ ഹൗസുകള്‍ ഇതിനെ എസ്‌ഐപി ബൂസ്റ്റര്‍ എന്നോ എസ്‌ഐപി സ്റ്റെപ്‌-അപ്‌ പ്ലാന്‍ എന്നോ ആണ്‌ വിശേഷിപ്പിക്കുന്നത്‌.

മിക്കവാറും പ്രമുഖ ഫണ്ട്‌ ഹൗസുകള്‍ നിക്ഷേപകര്‍ക്ക്‌ ഈ സൗകര്യം നല്‍കുന്നുണ്ട്‌. ടോപ്‌-അപ്‌ ചെയ്യുന്ന കുറഞ്ഞ തുക 500 രൂപയായിരിക്കണം. 500 രൂപയുടെ ഗുണിതങ്ങളായി മാത്രമേ ടോപ്‌-അപ്‌ തുക നിശ്ചയിക്കാനാകൂ. നിക്ഷേപകന്‍ നിര്‍ദ്ദേശിക്കുന്ന കാലയളവ്‌ പിന്നിടുമ്പോള്‍ എസ്‌ഐപി തുക യില്‍ ഒരു നിശ്ചിത തുകയോ നിശ്ചിത ശതമാനമോ വര്‍ധിപ്പിക്കാം.

പണപ്പെരുപ്പത്തെ അ തിജീവിക്കാനായി നിക്ഷേപകര്‍ ഓരോ വര്‍ഷവും മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം സ്ഥിരമായി വര്‍ധിപ്പിച്ചു കൊണ്ടിരിക്കണം. എസ്‌ഐപി ടോപ്‌-അപ്‌ ഇത്‌ സ്വമേധയാ തന്നെ നടപ്പിലാക്കുന്നുവെന്നതാണ്‌ മേന്മ.

ഫ്‌ളെക്‌സി എസ്‌ഐപി: നിക്ഷേപകര്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ എസ്‌ഐപി തുക കുറയ്‌ക്കാനോ കൂട്ടാനോ സാധിക്കുന്ന പ്ലാനാണ്‌ ഫ്‌ളെക്‌സി എസ്‌ഐപി. നിക്ഷേപകന്റെ കൈ വശം പണം വരുന്നതിന്‌ അനുസരിച്ച്‌ നിക്ഷേപ തുക നിശ്ചയിക്കാന്‍ സഹായകമാണ്‌ ഈ പ്ലാന്‍.

അലര്‍ട്ട്‌ എസ്‌ഐപി: വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന്‌ അനുസരിച്ച്‌ നിക്ഷേപം നടത്താവുന്ന പ്ലാനാണ്‌ അലര്‍ട്ട്‌ എസ്‌ഐപി. ഉദാഹരണത്തിന്‌ സെന്‍സെക്‌സ്‌ 500-1000 പോയിന്റോ രണ്ട്‌-അഞ്ച്‌ ശതമാന മോ ഇടിയുമ്പോള്‍ നിക്ഷേപകര്‍ക്ക്‌ അറിയിപ്പ്‌ ലഭിക്കുകയും അതിനനുസരിച്ച്‌ നിക്ഷേപം നടത്താന്‍ സാധിക്കുകയും ചെയ്യും. വിപണി യെകുറിച്ച്‌ അറിവുള്ള നിരീക്ഷകര്‍ക്കാണ്‌ ഈ പ്ലാന്‍ അനുയോജ്യമായിരിക്കുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.