Kerala

രാവിലെ 9 മുതല്‍ രാത്രി 10 വരെ നീണ്ട പ്രദര്‍ശനങ്ങള്‍; ഞങ്ങള്‍ 9 പേര്‍ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ജയിലില്‍ ആയിരുന്നു: ബെന്യാമിന്‍

 

അന്‍പതാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈയില്‍ തന്നെ എത്തിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതിനായി പ്രവര്‍ത്തിച്ച ജ്യൂറി അംഗങ്ങളെയും പ്രേക്ഷകര്‍ പ്രശംസിക്കാന്‍ മറന്നില്ല. എന്നാല്‍ ഇതിനായി തങ്ങള്‍ ഇരുപത്തിയൊന്ന് ദിവസം ജയിലില്‍ ആയിരുന്നുവെന്നാണ് ജ്യൂറി അംഗമായ എഴുത്തുകാരന്‍ ബെന്യാമിന്‍ പറയു്ന്നത്. ‘അന്തിമ ഫലപ്രഖ്യാനത്തിനായി ഒത്തുകൂടുമ്‌ബോള്‍ ഞങ്ങള്‍ക്ക് ഒരു വികാരമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ കണ്ട ചിത്രങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും ഏറ്റവും മികച്ചത് കണ്ടെത്തുക. നീണ്ട പത്തു മണിക്കൂറിനു ശേഷം പിരിയുമ്പോള്‍ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിന്നത് സന്തോഷവും സംതൃപ്തിയുമായിരുന്നു’-ബെന്യാമിന്‍ കുറിച്ചു.

സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘ഞങ്ങള്‍ ഒന്‍പതു പേര്‍ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ഒരു ജയിലില്‍ ആയിരുന്നു. തിയേറ്റര്‍ എന്ന ജയിലില്‍. ലോകം മുഴുവനും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ തിരുവനന്തപുരത്തെ രണ്ട് തിയേറ്ററുകള്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 119 ചിത്രങ്ങള്‍ കണ്ടു തീര്‍ക്കേണ്ടതുണ്ടായിരുന്നു. രാവിലെ 9 മുതല്‍ രാത്രി 10 വരെ നീണ്ട പ്രദര്‍ശനങ്ങള്‍. ദിവസം 5 6 സിനിമകള്‍ കണ്ടു. മുന്‍പ് തിയേറ്ററില്‍ കണ്ടതും ഇതുവരെ മറ്റാരും കാണാത്തതും. ചില ചിത്രങ്ങള്‍ രണ്ടും മൂന്നും തവണ വരെ ആവര്‍ത്തിച്ചു കണ്ടു.

മിനിയാന്ന് ഉച്ച തിരിഞ്ഞ്, ലതിക ടീച്ചര്‍ ആലപിച്ച ‘ഹൃദയരാഗ തന്ത്രി മീട്ടി ‘ എന്ന ഗാനത്തിന്റെ ആമുഖത്തോടെ ഞങ്ങള്‍ അന്തിമ ഫലപ്രഖ്യാനത്തിനായി ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വികാരമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ കണ്ട ചിത്രങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും ഏറ്റവും മികച്ചത് കണ്ടെത്തുക. നീണ്ട പത്തു മണിക്കൂറിനു ശേഷം പിരിയുമ്പോള്‍ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിന്നത് സന്തോഷവും സംതൃപ്തിയുമായിരുന്നു.

പ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ, വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ കളിയും തമാശയും പറഞ്ഞും തര്‍ക്കിച്ചും വാദിച്ചും ഓരോരുത്തരുടെയും വാദമുഖങ്ങള്‍ നിരത്തിയും ചിലവഴിച്ച ഇരുപതിയൊന്ന് അനര്‍ഘ ദിവസങ്ങള്‍. ഇതുപോലെ ഒന്ന് ഇനി സംഭവിക്കുമോ എന്നറിയില്ല. എന്തായാലും ജീവിതം മുഴുവന്‍ ഈ ദിവസങ്ങള്‍ ഞങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവും എന്ന് നിശ്ചയം. ഇതിന് അവസരം ഒരുക്കിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി. പ്രതിഭയുടെ തിളക്കം കൊണ്ട് വിജയികളായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.