Breaking News

ജോസ് ഇനി ഇടതിനൊപ്പം; അവസാനിപ്പിച്ചത് യുഡിഎഫുമായുള്ള 38 വര്‍ഷത്തെ ബന്ധം

 

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്ക്. ജോസ് കെ മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചു. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്നും ഇനി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവസാനിക്കുന്നത് യുഡിഎഫുമായുള്ള കേരള കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ബന്ധമാണ്. 1982ന് ശേഷം ആദ്യമായാണ് മാണി ഗ്രൂപ്പ് ഇടതിനൊപ്പം നില്‍ക്കുന്നത്.

അതേസമയം,  രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. മാണി സാറിനെ ചതിച്ചവര്‍ക്കൊപ്പം ആരും പോകില്ലെന്ന് അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. പി.ജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തി. യുഡിഎഫ് മൗനം പാലിച്ച് ജോസഫിനെ സഹായിച്ചു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യു.ഡി.എഫ് അപമാനിച്ചു. സംസ്ഥാന കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. ഒരു പഞ്ചായത്തിന്റെ പേരില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിയെ പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.തിരിച്ചെത്തിക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പുറത്താക്കിയ ശേഷം സ്വതന്ത്ര്യ നിലപാടാണ് സ്വീകരിച്ചത്. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കെ.എം മാണി ഭാഗമായിരുന്നു.ഇപ്പോള്‍ കെ.എം മാണിയോട് വലിയ സ്‌നേഹപ്രകടനമാണെന്നും ജോസ് കെ മാണി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.