World

ചൈന ലോക രാജ്യങ്ങളെ പരീക്ഷിക്കുന്നതായി അമേരിക്ക

 

ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെതെന്നും പോംപിംയോ പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ കടന്നുകയറ്റവും ഭൂട്ടാനിലെ സാക്തങ് വന്യജീവി കേന്ദ്രത്തില്‍ അവകാശവാദം ഉന്നയിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു പോംപിയോയുടെ പരാമര്‍ശം. ഷീ അധികാരത്തില്‍ എത്തിയതിനു ശേഷം ചൈനയുടെ ഭാഗത്തുനിന്ന് സ്ഥിരമായി ഇത്തരം നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ സമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് പോംപിയോ പറഞ്ഞു.

അധികാരവും അതിര്‍ത്തിയും വികസിപ്പിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്. ലോകരാജ്യങ്ങള്‍ അവരുടെ ഭീഷണിക്കു മുന്നില്‍ ചെറുത്തുനില്‍പ് നടത്തുമോ എന്നു പരിശോധിക്കുകയാണ് ചൈന. ലോകം അതിനു പ്രാപ്തമാണെന്ന പൂര്‍ണവിശ്വാസമാണ് തനിക്കുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഏറെ ഗൗരവത്തോടെ വേണം ഇതിനെ നേരിടാനെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന 106 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കാര്യവും പോംപിയോ ചൂണ്ടിക്കാട്ടി.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടാനുള്ള തയാറെടുപ്പിലാണ് അമേരിക്ക. രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ ചൈനാ കടലിലെ തര്‍ക്കം പരിഹരിക്കണമെന്നാണ് 10 ആസിയാന്‍ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ചൈന ഉയര്‍ത്തുന്ന ബൗദ്ധിക സ്വത്തവകാശ വെല്ലുവിളിക്കെതിരെ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ട്കെട്ട് നല്ല പ്രതിരോധം തീർക്കുന്നതായി പോംപിയോ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.