മുംബൈ: ഓഹരി വിപണി ഇന്ന് എക്കാലത്തെയും പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തി. 689 പോയിന്റിന്റെ മുന്നേറ്റമാണ് സെന്‍സെക്സിലുണ്ടായത്. 48,782 പോയിന്റിലാണ് ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തത്.
14,367 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഇന്നലത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 210 പോയിന്റ് ഉയര്‍ന്നാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ആഗോള സൂചനകളെ തുടര്‍ന്ന് 14,200 പോയിന്റിന് മുകളില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ നിഫ്റ്റി പിന്നീട് മുന്നേറ്റം തുടരുന്നതാണ് കണ്ടത്.
പ്രധാനമായും ഐടി, ഓട്ടോ, ഫാര്‍മ ഓഹരികളാണ് വിപണിയിലെ ഇന്നത്തെ കുതിപ്പിന് ജീവന്‍ പകര്‍ന്നത്. നിഫ്റ്റി ഐടി, ഓട്ടോ സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. ഐടി കമ്പനികളായ വിപ്രോ, എച്ച്സിഎല്‍ ടെക്, ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതി സുസുകി എന്നിവയുടെ ഓഹരികള്‍ ഇന്ന് 5 ശതമാനത്തിലേറെ ഉയര്‍ന്നു.
ഒട്ടേറെ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 41 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 9 ഓഹരികള്‍ നഷ്ടം നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.