മുംബൈ: നിഫ്‌റ്റി 11,900 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ് വിപണി കുതിച്ചത്. ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 326 പോയിന്റും നിഫ്‌റ്റി 79 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.
40,509 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 40,066 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. 40,585 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 11,900 പോയിന്റിന് മുകളിലേക്ക് ഉയരുകയും ആ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. മികച്ച നിലയില്‍ തുടങ്ങിയ നിഫ്‌റ്റി 11,938 പോയിന്റ് വരെ ഉയര്‍ന്നു. അതിനു ശേഷം 11,914ലാണ് ക്ലോസ് ചെയ്‌തത്.
ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ആഗോള വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കണ്ടത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 24 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 26 ഓഹരികളാണ് നഷ്‌ടത്തിലായത്. വിപ്രോ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. വിപ്രോ 4.40 ശതമാനം ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഗ്രാസിം, ഹിന്‍ഡാല്‍കോ, യുപിഎല്‍, സണ്‍ ഫാര്‍മ, എസ്‌ബിഐ ലൈഫ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.