കേരള വനിതാ കമ്മിഷന്‍ ഓണ്‍ലൈന്‍ അദാലത്തുകള്‍ ഈ മാസം 12 മുതല്‍ ആരംഭിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നേരില്‍ ഹാജരാകാന്‍ കക്ഷികള്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. വാട്ട്‌സാപ്പ് മുഖാന്തിരം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള സമയത്തായിരിക്കും പരീക്ഷണാര്‍ഥം അദാലത്ത് സംഘടിപ്പിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഓരോ കക്ഷിക്കും പങ്കെടുക്കേണ്ട ദിവസവും സമയവും നല്‍കിയിട്ടുണ്ട്. കോവിഡ് സാഹചര്യം എന്ന് ഒഴിവാകുമെന്നറിയാത്തതിനാല്‍ പരാതികള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നത്ര പരാതികള്‍ എത്രയും വേഗം പരിഹാരം നിശ്ചയിക്കുന്നതിനാണ് കമ്മിഷന്‍ അടിയന്തരമായി ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.
അടിയന്തരപ്രാധാന്യമുള്ള പരാതികള്‍ മുന്‍ഗണനാടിസ്ഥാനത്തിലായിരിക്കും പരിഗണിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള പരാതികളും ഒരേ സമയം അതാത് മെമ്പര്‍മാരും ഡയറക്ടറും കേള്‍ക്കും. 12-ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ അദാലത്ത് മുഴുവന്‍ പരാതികളും തീര്‍പ്പാകുന്നതുവരെ തുടരുമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.