Web Desk
ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്‍റെ സ്ഥാപകനായ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്ത അന്തരിച്ചു. യുഎഇ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തുടങ്ങിയവര്‍ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്തയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
1923 ല്‍ ജനിച്ച ഹജ് സയീദ് 1975 ല്‍ ദുബായ് ഇസ്ലാമിക് ബാങ്ക് (ഡി.ഐ.ബി) സ്ഥാപിക്കുന്നതില്‍ പങ്കാളിയായിരുന്നു. ദുബായ് കണ്‍സ്യൂമര്‍ കോര്‍പ്പറേറ്റീവ് ഉള്‍പ്പെടെ നിരവധി കമ്പനികളും സംഘടനകളും സൊസൈറ്റികളും അദ്ദേഹം സ്ഥാപിച്ചു. 1983 ല്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ സ്‌കൂളും 1986 ല്‍ ദുബായ് മെഡിക്കല്‍ കോളേജ് ഫോര്‍ ഗേള്‍സും സ്ഥാപിച്ചു. ദുബായിലെ ആദ്യത്തെ കോളേജ് ഓഫ് ഫാര്‍മക്കോളജി 1992 ല്‍ ഹജ് സയീദ് സ്ഥാപിച്ചതാണ്. ദുബായ് സെന്‍റര്‍ ഫോര്‍ എന്‍വയേണ്‍മെന്‍റല്‍ റിസര്‍ച്ച്, ദുബായ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്‍റര്‍, ആരോഗ്യ നിയന്ത്രണത്തിനും ഔഷധ സസ്യങ്ങളെയും ഇസ്ലാമിക് (നബാവി) മരുന്നുകളെയും കുറിച്ച് ഗവേഷണം നടത്താന്‍ മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ സംഭവനയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.