ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് കരാര്‍ ഒപ്പിട്ടതോടെ തുടക്കം കുറിക്കുന്നത് പുതിയൊരു ചരിത്രത്തിന്. പുതിയൊരു മധ്യ പൂര്‍വേഷ്യയുടെ ഉദയമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരിത്ര നിമിഷത്തെ വിശേഷിപ്പിച്ചത്. ഭിന്നതയുടെയും സംഘര്‍ഷങ്ങളുടെയും ദശാബ്ദങ്ങള്‍ക്കുശേഷം പുതിയൊരു ഉദയമുണ്ടായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു.
എല്ലാ വിശ്വാസങ്ങളിലുംപെട്ട മനുഷ്യര്‍ക്ക് സമാധാനത്തോടെയും അഭിവൃദ്ധിയോടെയും കഴിയാന്‍ സാഹചര്യമൊരുക്കിയത് മൂന്നു രാജ്യങ്ങളുടെയും നേതാക്കളുടെ ധീരമായ ചുവടുവെപ്പാണ്. പരസ്പരം എംബസികള്‍ സ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയമിക്കുകയും വ്യാപാരം, സുരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ സഹകരിക്കുകയുമാണ് കരാറിലൂടെ സാധ്യമാകുന്നത്.
സെപ്റ്റംബര്‍ 11നാണ് ബഹ്റൈനും ഇസ്രായേലും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇൗസ ആല് ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. ഇസ്രായേലും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ആഗസ്റ്റ് 13നാണുണ്ടായത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈന്‍. ഈജിപ്തും ജോര്‍ഡനും നേരത്തേതന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.