India

വാഹന വിപണിയിലെ മുന്നേറ്റം ഗബ്രിയേല്‍ ഇന്ത്യക്ക്‌ ഗുണകരം

കെ.അരവിന്ദ്‌

വിവിധ ഇനം വാഹനങ്ങളുടെ ഷോക്ക്‌ അബ്‌സോര്‍ബര്‍, ഫ്രന്റ്‌ ഫോര്‍ക്ക്‌ തുടങ്ങിയ ഭാഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ്‌ ഗബ്രിയേല്‍ ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ ആഭ്യന്തര വാഹന നിര്‍മാതാക്കളും ഗബ്രിയേല്‍ ഇന്ത്യയുടെ ഉപഭോക്താക്കളാണ്‌.

1961ല്‍ ഡി.സി.ആനന്ദ്‌ സ്ഥാപിച്ച കമ്പനിയുടെ ഉന്നത നിലവാരമുള്ള ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ചകാന്‍, ഹൊസൂര്‍, നാസിക്‌ എന്നിവിടങ്ങളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. രാജ്യാന്തര കമ്പനികളുമായും ബിസിനസ്‌ ധാരണയുണ്ട്‌.

ഗബ്രിയേല്‍ ഇന്ത്യ വില്‍പ്പനയില്‍ ഏഴ്‌-എട്ട്‌ ശതമാനം വളര്‍ച്ചയാണ്‌ സ്ഥിരതയോടെ കൈവരിക്കുന്നത്‌. അതേ സമയം കമ്മോഡിറ്റി വിലയിലെ കയറ്റം കാരണം പലിശക്കും നികുതിക്കും മുമ്പുള്ള വരുമാനത്തില്‍ ചാഞ്ചാട്ടം പ്രകടനമാണ്‌. ധനാഗമനം മികച്ച നിലയിലാണ്‌. യാതൊരു കടബാധ്യതയുമില്ലാത്ത കമ്പനിയുടെ കൈയില്‍ 469 കോടി രൂപ മിച്ചധനമായുണ്ട്‌.

വളരെ ന്യായമായ നിലയിലാണ്‌ നിലവില്‍ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌. ഗബ്രിയേല്‍ ഇന്ത്യയുടെ ഓഹരി വില പ്രതി ഓഹരി വരുമാനത്തിന്റെ 30 മടങ്ങാണ്‌. അതേ സമയം ഈ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം ശരാശരി 52 ആണ്‌. ഈ മേഖലയിലെ മറ്റ്‌ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ്‌ കുറഞ്ഞ നിലയിലാണ്‌ ഗബ്രിയേല്‍ ഇന്ത്യയെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌. മറ്റ്‌ കമ്പനികളേക്കാള്‍ മികച്ച നിലയിലാണ്‌ ഗബ്രിയേല്‍ ഇന്ത്യയുടെ ധനാഗമനം.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 26.57 കോടി രൂപയുടെ അറ്റാദായമാണ്‌ ഗബ്രിയേല്‍ ഇന്ത്യ കൈവരിച്ചത്‌. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 23 ശതമാനമാണ്‌. വരുമാനം 390 കോടി രൂപയില്‍ നിന്നും 471 കോടി രൂപയായി ഉയര്‍ന്നു.

ഗബ്രിയേല്‍ ഇന്ത്യയുടെ വരുമാനത്തിന്റെ 55 ശതമാനവും ഇരുചക്ര വാഹന വിഭാഗ ത്തില്‍ നിന്നായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. യാത്രാ വാഹന വിഭാഗം 32 ശതമാന വും കമ്മേഷ്യല്‍, റെയില്‍വേ വിഭാഗം 13 ശതമാനവും വരുമാനം സംഭാവന ചെയ്യുമെന്നാണ്‌ കണക്കുകൂട്ടല്‍.

ഓട്ടോമൊബൈല്‍ വ്യവസായം ശക്തമായ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത ഗബ്രിയേല്‍ ഇന്ത്യയുടെ ബിസിനസും മെച്ചപ്പെടാന്‍ വഴിയൊരുക്കുന്നു. വാഹന നിര്‍മാണ മ്പനികളുടെ പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്നത്‌ ഗബ്രിയേല്‍ ഇന്ത്യയ്‌ക്ക്‌ ഗുണകരമാകും. പൊതുവെ 2021ല്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ മികച്ച പ്രകടനമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഗബ്രിയേല്‍ ഇന്ത്യയുടെ പ്രകടനത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

പരിപാലന, അറ്റക്കുറ്റപ്പണി ചെലവ്‌ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്‌. കടബാധ്യതയില്ലാത്ത, കൈവശം ധാരാളം കമ്പനിക്ക്‌ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ വായ്‌പയെടുക്കേണ്ടി വരില്ല. ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ പരിഗണനീയമായ ഓഹരിയാണ്‌ ഗബ്രിയേല്‍ ഇന്ത്യ. ഓഹരി വില അടുത്ത സാമ്പത്തിക വര്‍ഷം 146 രൂപയിലേക്കു ഉയരാനുള്ള സാധ്യതയുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.