കൊല്ലം: കൊല്ലം കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ച് കടത്തിയതായി പരാതി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് കെഎല്‍ 15, 7508 നമ്പര്‍ വേണാട് ബസ് മോഷണം പോയത്. ഡിപ്പോ അധികൃതര്‍ കൊട്ടാരക്കര പോലീസിന് പരാതി നല്‍കി.
ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാന്‍ ഡ്രൈവര്‍ എത്തിയ്‌പോള്‍ വണ്ടിയില്ല. ഏതെങ്കിലും ഡ്രൈവര്‍ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയില്‍, ഡിപ്പോയില്‍ നിന്ന് പോയ മുഴുവന്‍ ഡ്രൈവര്‍മാരെയും ബന്ധപ്പെട്ടു. എന്നാല്‍ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.
വിചിത്രമായ മോഷണത്തിനു പിന്നിലെ മോഷ്ടവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലിസ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കെ.എസ്.ആര്‍.ടി.സി ബസായതിനാല്‍ അധിക ദൂരമൊന്നും പോകാനാവില്ലെന്ന പ്രതീക്ഷയിലാണ് പോലീസ്. എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് സാധ്യതയെന്നും കരുതുന്നുണ്ട്. സംഭവത്തില്‍ കൊട്ടാരക്കര പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.