News

സാമൂഹ്യ സുരക്ഷാ പെൻഷൻ: 48.91 ലക്ഷം പേർക്ക് 23,255 കോടി രൂപ വിതരണം ചെയ്തു

Web Desk

തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷം കൊണ്ട് വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. 2015-16 ൽ ഇപ്രകാരം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 33.99 ലക്ഷം ആയിരുന്നു. ഇത്     2019-20 ആയപ്പോഴേക്കും 48.91 ലക്ഷമായി ഉയർന്നു. 14.92 ലക്ഷം ആളുകൾക്കാണ് അധികമായി വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ ഗുണഫലം ലഭിച്ചത്. കൂടാതെ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന പെൻഷനുകൾ. 2016 ജൂലൈ മാസം മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ട്രാൻസ്ഫർ ചെയ്യുന്നതു കൂടാതെ പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലായി 38.97 ലക്ഷം ആളുകളും മുനിസിപ്പാലിറ്റികളിലായി 5.84 ലക്ഷവും കോർപ്പറേഷനുകളിലായി 3.37 ലക്ഷം ആളുകളുമാണ് പെൻഷൻ പരിധിയിൽ വരുന്നത്.

കർഷക തൊഴിലാളി പെൻഷൻ  4.52 ലക്ഷം ആളുകൾക്കും വയോജന പെൻഷൻ 25.17 ലക്ഷം പേർക്കും ലഭിക്കുന്നു. വികലാംഗ പെൻഷൻ സ്കീമിൽ ഉൾപ്പെടുന്നത് നാലു ലക്ഷം ആളുകളാണ്. അൻപതു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷന്റെ ആനുകൂല്യം 84896 പേർക്കും വിധവാ പെൻഷൻ ആനുകൂല്യം 13.56 ലക്ഷം പേർക്കും ലഭിക്കുന്നു. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ  വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലായി ആകെ വിതരണം ചെയ്തത 8,429 കോടി രൂപയായിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന് നാളിതുവരെ 23,255 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.

പെൻഷനടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കി ദരിദ്ര ജനവിഭാഗത്തിന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ കാലഘട്ടത്തിൽ പെൻഷൻ ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ച് അവ കൂടുതൽ ആളുകളിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്ന ദരിദ്രപക്ഷ ബദൽ വികസന നയങ്ങളുമായിട്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.