News

കേന്ദ്രമന്ത്രി ഇങ്ങനെ നുണ പറയുന്നത് ലജ്ജാകരം; വി മുരളീധരനെതിരെ ശശി തരൂര്‍

Web Desk

തിരുവനന്തപുരം: ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് കോവിഡ് കിറ്റ് വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചതുമായുള്ള വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നുണ പറയുന്നുവെന്ന് ശശി തരൂര്‍. വസ്തുതകള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന കേന്ദ്രമന്ത്രി ഇങ്ങനെ നുണ പറയുന്നത് ലജ്ജാകരമാണെന്ന് തരൂര്‍ പറഞ്ഞു. വിവരങ്ങള്‍ മനസിലാക്കി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തിരിച്ചെടുക്കണമെന്നും തരൂര്‍ പറഞ്ഞു. ഫണ്ട് അനുവദിച്ചതിന്റെ രേഖകള്‍ സഹിതം എട്ട് ട്വീറ്റിലൂടെയാണ് തരൂര്‍ മുരളീധരന് മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തമാന്ത്രി അമിത് ഷാ, വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ എന്നിവരുടെ അറിവിലേക്കായി എഴുതുന്ന കത്താണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

‘കിറ്റുകളുടെ വിതരണം നടന്നാല്‍ മാത്രമേ ശ്രീ ചിത്രയ്ക്ക് ഫണ്ട് ലഭിക്കുകയുള്ളൂ. വിതരണം ചെയ്യണമെങ്കില്‍ നിര്‍മ്മാണം നടക്കണം. ട്വിറ്ററില്‍ കുത്തിയിരിക്കാതെ വികസിപ്പിച്ച കിറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടൂ’- തരൂര്‍ കുറിച്ചു.

കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഒരു കോടി അനുവദിച്ചുവെന്നായിരുന്നു മാര്‍ച്ചില്‍ ശശി തരൂര്‍ അറിയിച്ചത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈ ലാബ് ഡിസ്‌കവറി ആന്റ് സൊല്യൂഷന്‍സില്‍ നിന്നും 3000 കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനായി നികുതി ഒരാള്‍ക്ക് 1900 രൂപ നിരക്കില്‍ 57 ലക്ഷം രൂപയും അനുവദിച്ചുമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ ശശി തരൂര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു തുകയും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് മുരളീധരന്‍ ട്വിറ്ററില്‍ തരൂരിനെതിരെ തിരിഞ്ഞത്. ഇതോടെയാണ് രേഖകള്‍ സഹിതം തരൂര്‍ തിരിച്ചടിച്ചത്.

ശ്രീചിത്രയുടെ ചരിത്രവും അവിടുത്ത ഗവേഷകരുടെ കഴിവും വ്യക്തമായി അറിയുന്നതിനാലാണ് താന്‍ ഫണ്ട് അനുവദിച്ചത്. മാര്‍ച്ച് 30 നായിരുന്നു ഇത് സംബന്ധിച്ച് ഫണ്ട് അനുവദിച്ചത്. പരിശോധന കിറ്റുകള്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഫണ്ട് ലഭിക്കുമെന്നാണ് കരുതിയത്. നേര്‍വഴിക്കാണ് ഇക്കാര്യങ്ങള്‍ നടത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.